കുമളി: കുടുംബശ്രീയുടെ നേതൃത്വത്തില്വന്ധീകരണം ചെയ്ത നായകളെ വാഹനത്തില്‍ കുത്തി നിറച്ച് യാത്ര ചെയ്യുന്നത് മൃഗസ്നേഹികള്‍ കയ്യോടെ പിടികൂടി. പഞ്ചായത്ത്-പോലീസ് അധികൃതരിടപ്പെട്ട് വിഷയത്തില്‍ കേസെടുക്കാതെ വിഷയം ഒതുക്കി തീര്‍ത്തു. നിയമ വിരുദ്ധമായി ഗവ. ഓഫ് കേരള എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചാണ് വാഹനം നിരത്തിലുപയോഗിക്കുന്നത്.
ഇന്നലെ രാവിലെ കട്ടപ്പന-കുമളി റോഡില്‍ കുമളിക്ക് സമീപമാണ് സംഭവം. ആനിമല്‍ ലീഗല്‍ ഫോഴ്സ് സംസ്ഥാന കമ്മിറ്റിയംഗം പി.ടി. തോമസിന്റെ നേതൃത്വത്തിലാണ് ഒന്നിന് മുകളില്‍ ഒന്നായി ഇരുമ്പ് കൂട്ടില്‍ നായകള്‍ കിടക്കുന്നത് കണ്ട് വാഹനം തടഞ്ഞത്. പരിശോധിച്ചപ്പോള്‍ കൂട്ടിലാകെ 50 ഓളം നായകള്‍. അടുത്തിടെ പ്രസവിച്ച ഒരു നായയും ആറ് കുട്ടികളുമായി ഇതിലുണ്ട്. പലനായകളിലും ഓപ്പറേഷന് ചെയ്ത ശേഷം മുറിവ് പോലും കൃത്യമായി ഉണങ്ങാതെ ചോരയൊലിക്കുന്നതും അദ്ദേഹം കണ്ടെത്തി. പിന്നാലെ തൃശൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്സിനെ വിവരം അറിയിച്ചു.
ഈ സമയം നായകളെ പരിശോധനക്കായി കുമളിയിലെ വെറ്റിനറി ഡോക്ടറുടെ സമീപത്തേക്ക് മാറ്റി. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം പിടിച്ചുകൊണ്ട് വന്ന സ്ഥലത്തേക്ക് ഇവയെ കൊണ്ടുവിടാനായിരുന്നു തീരുമാനം. ആനിമല്‍ ലീഗല്‍ ഫോഴ്സ് കുമളി പോലീസില്‍ വിവരം അറിയിച്ചു. ഇവരെത്തി ചര്‍ച്ച നടത്തിയ ശേഷം ഇനി ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ കേസെടുക്കാതെ വാഹനവും നായകളേയും വിട്ടുനല്‍കി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ നായകളുടെ വന്ധീകരണം നടത്തുന്നത്. 2150 രൂപയാണ് ഒരു നായക്ക് ഇതിനായി കൊടുക്കുന്നത്. അഞ്ച് ലക്ഷം രൂപ വീതം എല്ലാ പഞ്ചായത്തുകളില്‍ നിന്ന് വാങ്ങും. ഓപ്പറേഷന് ചെയ്ത ശേഷം കൃത്യമായി മുറിവുണങ്ങാനോ അനുവദിക്കാതെയാണ് നടപടി. ആവശ്യമായ മരുന്നുകളോ ഭക്ഷണമോ പോലും ഇവയ്ക്ക് നല്കുന്നില്ലെന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുടുംബശ്രീയ്ക്ക ഇത്തരത്തില്‍ ചെയ്യാന്‍ നിയമപരമായി അംഗീകാരമില്ലെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രനും പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: