മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇപ്പോഴും ശക്തമായ വ്യക്തിബന്ധം പുലര്‍ത്തുവെന്നും ഇത് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷയുണര്‍ത്തി ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം എത്തുന്നത്. മഹാരാഷ്ട്രയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ജൂണ്‍ എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മില്‍ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിലായിരുന്നു രാഷ്ട്രീയ വൃത്തങ്ങളുടെ കണ്ണുടക്കിയത്. മുന്‍പ് സഖ്യ കക്ഷികളായിരുന്ന ശിവസേനയ്ക്ക് എന്‍ഡിഎയുമായുള്ള അകലം കുറയുന്നതായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
എന്നാല്‍ രാഷ്ട്രീയത്തിന് അപ്പുറം ഭരണകാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് സഞ്ജയ് റാവത്ത് ഈ കൂടിക്കാഴ്ചയെ പരാമര്‍ശിച്ചത്. സുപ്രീംകോടതി റദ്ദാക്കിയ മറാത്ത സംവരണത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയായിരുന്നു പ്രധാനമന്ത്രിയെ കണ്ടതെന്ന് സഞ്ജയ് റാവത്ത് പറയുന്നു. ’40 മിനിറ്റോളം ഇരുവരും തനിച്ച് സംസാരിച്ചു. ബിജെപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നുവെന്ന അഭ്യുങ്ങളിലേക്ക് ഇത് പോകാന്‍ പാടില്ല. ബിജെപി പ്രതിപക്ഷത്തും ഞങ്ങള്‍ അധികാരത്തിലുമാണ്. പക്ഷെ ശക്തമായ വ്യക്തിബന്ധം ഞങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. താക്കറെ കടുംബവും നരേന്ദ്രമോദിയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. രാഷ്ട്രീയം വ്യത്യസ്തമാകാം. എന്നാല്‍ വ്യക്തിബന്ധങ്ങള്‍ ശക്തമാണ്.’- അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ശരദ് പവാറിനെ നോക്കൂ. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും പവാര്‍ കുടുംബവുമായി എപ്പോഴും ബന്ധമുണ്ട്. ഇതാണ് മഹാരാഷ്ട്രയുടെ പാരമ്പര്യം’- ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു. മോദിയും ഉദ്ധവ് താക്കറെയും കണ്ടതിനുശേഷം, പല സംഭവങ്ങളും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മാഹാരാഷ്ട്ര വികാസ് അഘാദി പിളര്‍പ്പിലേക്കെന്ന അടക്കം പറച്ചിലിന് ആക്കംകൂട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ നാന പടോളെയുടെ പ്രഖ്യാപനവും ഇടിനിടെയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ശിവസേന വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2019-ലാണ് ശിവസേന എന്‍ഡിഎ വിട്ട് മറ്റ് രണ്ട് കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: