Categories: Alappuzha

കോവിഡ് വാക്‌സിന്‍ സഖാക്കള്‍ക്ക് മാത്രം; ബിജെപി പ്രതിഷേധിച്ചു

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വാക്‌സിന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ സിപിഎമ്മിന്റെ അണികള്‍ക്ക് മാത്രമായി വിതരണം ചെയ്യുന്ന നടപടി എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്ത് ബിജെപി ജില്ലാ സമിതി അംഗം അഡ്വ: ഗണേഷ് കുമാര്‍ പറഞ്ഞു.

Published by

അമ്പലപ്പുഴ : കോവിഡ് വാക്‌സിന്‍ പാര്‍ട്ടി സഖാക്കള്‍ക്ക്.അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിനു മുന്നില്‍ പ്രതിധേധവുമായി ബിജെപി. ഇന്നലെ രാവിലെ പത്തിനാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വാക്‌സിന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ സിപിഎമ്മിന്റെ അണികള്‍ക്ക് മാത്രമായി വിതരണം ചെയ്യുന്ന നടപടി എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്ത് ബിജെപി ജില്ലാ സമിതി അംഗം അഡ്വ: ഗണേഷ് കുമാര്‍ പറഞ്ഞു. ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം അധ്യക്ഷനായി. 

ഗ്രാമപഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. മനോജ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഷമ രാജീവ്, ശ്രീലേഖ, പി. ജയലളിത, വീണ ശ്രീകുമാര്‍, രാജ്കുമാര്‍, അമ്പലപ്പുഴ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഏ. ആര്‍ ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി. ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി നിമില്‍രാജ് കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി ബി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ സമരത്തിനു ശേഷം അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ എഎംഒയ്ക് പരാതി നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by