ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ബിജെപി ജയ് ഹിന്ദ് മുഴക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന്. അദ്ദേഹം തിങ്കളാഴ്ച ജയ് ഹിന്ദ് വിവാദത്തിന് മറുപടി നല്കിയ നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു.
ബിജെപി തമിഴ്നാട് നിയമസഭയില്‍ ജയ് ഹിന്ദിന് പുറമെ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം,എന്നീ മുദ്രാവാക്യങ്ങളും മുഴക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ച സഖ്യകക്ഷിയില്‍പെട്ട എംഎല്‍എ ഇ.ആര്. ഈശ്വരന് നിയമസഭയില്‍ നടത്തിയ പ്രസംഗം വിവാദമാവുകയാണ്. ഇതിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്.
ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. ‘എഐഎഡിഎംകെ ഭരിയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും ജയ് ഹിന്ദ് നീക്കം ചെയ്യുകയുണ്ടായി’- ഇതായിരുന്നു കൊംഗുനാട് മക്കള്‍ ദേശിയ കക്ഷി (കെഎംഡികെ) നേതാവായ ഈശ്വരന് നിയമസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന.
ജയ് ഹിന്ദ് എന്ന രാജ്യസ്നേഹത്തിന്റെ മുദ്രാവാക്യത്തെ കെഡിഎംകെ പാര്‍ട്ടിയുടെ ഇ.ആര്. ഈശ്വരന് അപമാനിച്ചു. ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച ജയിച്ച ഈശ്വരന് പകരം ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മാപ്പ് പറയണമെന്നും എല്‍. മുരുകന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഈശ്വരന്റെ പ്രസംഗത്തെ അപലപിച്ചില്ല. ജവാന്മാരുടെ മനസ്സില്‍ അലയടിക്കുന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുഖ്യപങ്ക് വഹിച്ച മുദ്രാവാക്യമാണ് ജയ് ഹിന്ദ്- മുരുകന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: