ലഡാക്ക്: കരസേനയുടെ പതിനാലാം കോര്‍ സംഘാംഗങ്ങളുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കില്‍ ആശയവിനിമയം നടത്തി. ഒരു തരത്തിലുള്ള ആക്രമണത്തിനും ഒരിക്കലും ശ്രമിക്കാത്ത സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ അതേ സമയം തന്നെ, പ്രകോപനപരമായ നടപടികള്‍ക്ക് തക്കതായ മറുപടി നല്കാന് ഇന്ത്യ എല്ലായിപ്പോഴും സുസജ്ജം ആണെന്നും അദ്ദേഹം വ്യക്തമാക്കി . അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഭരണകൂടത്തിന്റെ നിലപാട് ആവര്‍ത്തിച്ച രാജ്നാഥ് സിംഗ് രാജ്യത്തിന്റെ സുരക്ഷയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും രാജ്യത്തിന് ഉറപ്പുനല്‍കി
കാരു സൈനിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗല്‍വാന്‍ താഴ്വര സംഭവത്തില്‍ രാജ്യത്തിനായി ജീവന് അര്‍പ്പിച്ച ധീരജവാന്മാര്ക്ക് അദ്ദേഹം ആദരം അര്‍പ്പിച്ചു . അവരുടെ പരമമായ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ല എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മികച്ച രീതിയില്‍ പ്രതികരിക്കാന്‍ കഴിയുന്ന ശക്തമായ സൈന്യം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന ഭരണകൂടത്തിന്റെ ദര്‍ശനം ഊട്ടിയുറപ്പിച്ചുകൊണ്ട്, സായുധസേനകള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും രാജ്നാഥ് സിംഗ് ഉറപ്പുനല്‍കി.
1965 ലെ ഇന്ത്യ -പാക് യുദ്ധം, 1999-ലെ കാര്‍ഗില്‍ യുദ്ധം എന്നിവയില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ പതിനാലാം കോറിനെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു
വടക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ്ജനറല്‍ വൈ കെ ജോഷി, പതിനാലാം കോര്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലെഫ്റ്റനന്റ്ജനറല്‍ പി ജി കെ മേനോന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: