ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ചുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ‘അദ്ദേഹം(കെജ്രിവാള്) ആഗ്രഹിക്കുന്നുവെങ്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും സന്തോഷം’ എന്ന് അദ്ദേഹം തിരിച്ചടിച്ചു. ‘നാടകം കളിക്കുന്നതിന്റെ’ ഭാഗമാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പഞ്ചാബ് ഭവനില്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടുണ്ടെന്നും അതുമായി മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമെന്നും പ്രതികരിച്ച ആപ് ‘അമരീന്ദര്‍ എത്ര പിടിവാശി കാണിച്ചിട്ടും കാര്യമില്ല’ എന്നും വ്യക്തമാക്കി.
ഇന്ന് രാവിലെ ആപ് പഞ്ചാബ് അധ്യക്ഷന്‍ രാഘവ് ചധ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘നേരത്തെ തീരുമാനിച്ച സ്ഥലത്ത് വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് അനുമതി നിഷേധിക്കുന്നയിടത്തെത്തി അമരീന്ദര്‍ സിംഗിന് കെജ്രിവാളിനോടുള്ള ഭയം. എന്നിരുന്നാലും അരവിന്ദ് കെജ്രിവാള് നാളെ വലിയ പ്രഖ്യാപനം നടത്തും, അത് ക്യാപറ്റനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള 440 വോള്‍ട്ട് കരന്റായിരിക്കും’.
‘പൂര്‍ണമായും തെറ്റാണ്’ എന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. ‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ റാലിയില്‍ പങ്കെടുക്കാന്‍ അരവിന്ദ് കെജ്രിവാളിന് അനുമതി നല്‍കിയിരുന്നു. അതുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുന്നതില്‍നിന്ന് ഇപ്പോളെന്തിന് ഞങ്ങള്‍ തടയണം?. അദ്ദേഹം ആഗ്രഹിച്ചാല്‍ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും എനിക്ക് സന്തോഷം. കള്ളം പറഞ്ഞും നാടകം കളിക്കാനാണ് ആം ആദ്മി പാര്‍ട്ടി നോക്കുന്നത്.’- പഞ്ചാബ് മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ആപ് വൈദ്യുതി ബില്‍ വര്‍ധനവ് ഉയര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവും മറുപടിയും.
വിഷയത്തില്‍ പ്രതിപക്ഷത്തുനിന്നും ജോലി നഷ്ടപ്പെട്ട അധ്യാപകരില്‍നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സര്‍ക്കാര്‍ എതിര്‍പ്പ് നേരിടുന്നുണ്ട്. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെജ്രിവാള് പ്രഖ്യാപിച്ചിട്ടുണ്ട്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി ആം ആദ്മി മുഖ്യപ്രതിക്ഷത്ത് എത്തിയിരുന്നു. 117 അംഗ സഭയില്‍ 77 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: