കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്തതും പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കൊന്നതും അടുത്തടുത്ത ദിവസങ്ങളില്‍.
മലപ്പുറത്ത് 21 വയസുകാരിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ, രണ്ടു ദിവസത്തിനിടെ ഗാര്‍ഹിക പീഡനത്തില്‍ ആത്മഹത്യ ചെയ്തത് മൂന്നു യുവതികളാണ്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെള്ളാനൂരില്‍ അര്‍ച്ചന, ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സുചിത്ര. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കു പ്രകാരം, സ്ത്രീകള്‍ക്കെതിരെ 4707 അതിക്രമക്കേസുകളാണ് 2021 ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1080 എണ്ണവും ഭര്‍ത്തവിന്റെയും ബന്ധുക്കളുടെയും പേരിലാണ്. 2021 ജനുവരിയില്‍ 457 ഗാര്‍ഹികപീഡന കേസുകളുണ്ടായി.
സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ ചില സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെ: ബലാത്സംഗക്കേസുകള്‍: 784, പീഡനക്കേസ്: 1,331 തട്ടിക്കൊണ്ടുപോകല്‍: 67 അപമാനിക്കല്‍: 136, മറ്റ് ഉപദ്രവങ്ങള്‍: 1,309 കേസുകളും ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. 2019 14,923, 2020ല്‍ 12,659 എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.
ദേശീയ വനിതാ കമ്മിഷന്റെ കണക്കുകള്‍ പറയുന്നതും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കു കുറവില്ല എന്നു തന്നെയാണ്. പ്രതിമാസം ശരാശരി രണ്ടായിരത്തിലേറെ പരാതികളാണു ദേശീയ വനിതാ കമ്മിഷനു ലഭിക്കുന്നത്. ഇതില്‍ നാലിലൊന്നു കേസുകളും ഗാര്‍ഹിക പീഡന കേസുകളാണ്. 2020 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തിനിടെ ലഭിച്ചത് 25,886 പരാതി. ഇതില്‍ 5,865 കേസ് ഗാര്‍ഹിക പീഡനവിഭാഗത്തിലാണ്. 2021 ജനുവരി മുതല്‍ മാര്‍ച്ച് 25 വരെ 1,463 പരാതിയാണു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: