കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത്ത് 2021 / 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിപിപി വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി നടന്ന സെൻട്രൽ കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീനാരായണൻ ഒതയോത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അഡ്വക്കേറ്റ് എം കെ സുമോദ് പ്രസിഡന്റ് ആയും വർക്കിംഗ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് സമ്പത്ത് കുമാർ, ജനറൽ സെക്രട്ടറി അജികുമാർ ആലപുരം, ഓർഗനൈസിംഗ് സെക്രട്ടറി രാജീവ്, ട്രഷറർ സുരേന്ദ്രൻ നായർ, മെമ്പർഷിപ്പ് സെക്രട്ടറി രാജേഷ് തിരുവോണം, എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രവീൺ, അജികുമാർ പിള്ള, മനോജ് എഴുമറ്റൂർ രവികുട്ടൻ, സ്ത്രീശക്തി പ്രസിഡന്റ് രമ്യാ ധനീഷ് ജനറൽ സെക്രട്ടറി വിദ്യ സുമോദ് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ പ്രഭാരി സഞ്ജുരാജ് seva darshan പ്രസിഡന്റ് പ്രവീൺ വാസുദേവൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ രാജീവ് സ്വാഗതവും അജികുമാർ ആലപുരം കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: