Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആ ദ്വാരകയിലേക്ക് ഇനി എത്ര ദൂരം?

പി.യും ജി.യും പരിവര്‍ത്തിപ്പിച്ച കാവ്യകല അക്കിത്തത്തിന്റെ 'കരതലാമലക'മായ കഥ... ആര്‍ഷജ്ഞാനത്തിന്റെ അടിവേരുകളില്‍ നിന്നൂറിക്കൂടിയ ആത്മദര്‍ശനത്തിന്റെ ആര്‍ജ്ജവം...കവിതയിലെ ആ കൃഷ്ണത്തിടമ്പിന് സംസ്‌കൃതിയുടെ സിംഹാസനം... ആത്മതത്ത്വം

ഡോ. ആര്‍. അശ്വതിbyഡോ. ആര്‍. അശ്വതി
Jun 27, 2021, 08:08 pm IST
inVaradyam

”യാഗാഗ്‌നിയാല്‍ ചുറ്റപ്പെട്ട യാഗശാല” പോലെ ഒരു കവിതക്കൊട്ടാരം.

അവിടെ

”ഞാനത്രേയജമാന,നെന്റെ മിഴിയില്‍-

ത്രേതാഗ്‌നി ഋത്വിക്കിനെ-

ദ്ധ്യാനത്തില്‍ പൊതിയുന്ന ശാലയുമിവന്‍-

താ, നെന്റെ കയ്യേസ്രുവം;

ഈ നട്ടെല്ലിത് യൂപ, മെന്റെയഹമാ-

കുന്നുഹവി, സ്സെന്മന-

സ്സാണല്ലോ പശു! സോമയാഗകുലയാ-

ണിന്നെന്‍ ദ്വിതീയാശ്രമം!” (സോമയാഗം)

എന്ന് കാവ്യയജ്ഞകല.

ആ അമരത്വത്തിന്റെ അഴകിനെ സ്വീകരിക്കാത്തവരില്ല മലയാളത്തില്‍.

അറിയുംതോറും ആകാശമായി നിറയുന്ന കാവ്യനീലിമ…

കവി ഗുരുവായൂരപ്പന്റെ കാല്‍പ്പൂവില്‍ തൊട്ട വഴി…

പി.യും ജി.യും പരിവര്‍ത്തിപ്പിച്ച കാവ്യകല അക്കിത്തത്തിന്റെ ‘കരതലാമലക’മായ കഥ… ആര്‍ഷജ്ഞാനത്തിന്റെ അടിവേരുകളില്‍ നിന്നൂറിക്കൂടിയ ആത്മദര്‍ശനത്തിന്റെ ആര്‍ജ്ജവം…കവിതയിലെ ആ കൃഷ്ണത്തിടമ്പിന് സംസ്‌കൃതിയുടെ സിംഹാസനം… ആത്മതത്ത്വം  

തിരയുന്ന ജീവിതസമസ്യകള്‍ക്ക് ആത്മസാക്ഷാക്കാരത്തിന്റെ സാരഥ്യവേഗം-  

എസ്. രമേശന്‍നായര്‍.

ഇപ്പോള്‍ കവിതയ്‌ക്കും കല്‍പ്പാന്തം! എത്ര ബ്രഹ്മവര്‍ഷങ്ങള്‍…? പ്രതീക്ഷയുടെ പാല്‍വിരലുണ്ട് കവിതയുടെ ആലിലത്തോണിയില്‍ ഒരു പ്രപഞ്ചപ്പൈതല്‍…ധര്‍മസംസ്ഥാപനത്തിന്റെ അപരയുഗങ്ങള്‍ക്ക് വിശ്വസംസ്‌കാരത്തിന്റെ മനഃശാസ്ത്രമാകാന്‍ മഹാകവേ… ഇനിയെത്രകാലം?

”നാളെനാളെയെന്നാരോ പുണ്യവും കൈവെടിയും

നാണമില്ലായ്‌മകള്‍ക്കു മാപ്പു നല്‍കൂ

ഹാ! വരുന്നൂഞാ, നേഴാം മാളിക മുകളിലെ

ജാലകത്തിരശ്ശീല മെല്ലെ നീക്കി

കാരുണ്യക്കതിര്‍നെയ്യും നീള്‍മിഴികളാല്‍ശുഷ്‌ക-

താരുണ്യനെന്നെത്തിരിച്ചറിഞ്ഞവനേ,

മാറത്തെ കൂപ്പുകൈയിലല്ലെങ്കില്‍ ദുഃഖത്തിന്റെ

മാറാലപ്പൊതി ഞാനെങ്ങൊളിച്ചുവെയ്‌ക്കും?”

(ദ്വാരകയിലേക്ക്)

കൃഷ്‌ണോര്‍ജ്ജം പകര്‍ന്ന കലാശാലയില്‍ രമയ്‌ക്കും രമേശനും മകളായി ജീവിച്ച കാലം. ‘കസ്തൂരിഗന്ധി’ മുതല്‍ ‘ഗുരുപൗര്‍ണ്ണമി’ വരെ അന്വേഷിച്ചെത്തിയ അനുഗ്രഹങ്ങള്‍… ‘കേസരി’യുടെ പതിന്നാറു ലക്കങ്ങളില്‍ പതിനാറ് ‘കാവ്യപൂര്‍ണ്ണമി’കള്‍ അഭിനന്ദനത്തിന്റെ ആദ്യവിളി…വിശപ്പിന്ന് അന്നം വിളമ്പുന്ന കരുതല്‍…എന്നേ ഞാനാക്കുന്ന കരുത്ത്…”രമേ… അശ്വതി”യെന്നുള്ള ഫോണ്‍ കൈമാറല്‍… ‘കാവ്യപൗര്‍ണ്ണമി’ പുസ്തകമാക്കണമെന്ന നിര്‍ദ്ദേശം. ‘പൂര്‍ണ്ണ’യിലെ ബാലകൃഷ്ണമാരാര്‍ സാറിനോട് വിളിച്ചുറപ്പിച്ച വിശ്വാസം… ശ്രീകുമാരന്‍ തമ്പി സാറിന്റെ അവതാരിക… ”അശ്വതി ചെന്നാല്‍ മതി… തമ്പിചേട്ടനതു തരും” എന്ന ശാസന… പിന്നെയും പിന്നെയും കാരുണ്യം… പുറമെ കുചേലഭാവം… അകമേ കൃഷ്ണദര്‍ശനം…തുറന്ന അദ്ധ്യായങ്ങളില്‍… തുടര്‍ന്ന കൃഷ്ണനിയോഗങ്ങള്‍…

ആത്മാവിലും ശരീരത്തിലും…ശ്വാസകോശത്തിലും കുടിവെച്ച കാര്‍വര്‍ണ്ണം… പകല്‍… സ്വപ്‌നം പോലെ ‘ഉമ’… സാന്ത്വനവാക്കുകള്‍ മറന്ന് ഭീരുവിനെപ്പോലെ ഞാന്‍… മൗനം കുടിച്ച് കുറേ ദിവസങ്ങള്‍…

വീണ്ടുവിചാരങ്ങള്‍ വീണ്ടും ‘വിളിച്ചപ്പോള്‍’ ആത്മധൈര്യം തന്ന അത്ഭുതങ്ങള്‍…

”എങ്ങും വിടില്ലാ ആ കാല്‍പ്പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ഞാനുണ്ട്” എന്ന പറച്ചിലില്‍ ”നെഞ്ചിലിരിപ്പില്ലേ കുട്ടി” എന്ന രമച്ചേച്ചിയുടെ മറുപടി. ‘കൃഷ്ണാ കൃഷ്ണാ’യെന്ന നെഞ്ചിടിപ്പില്‍ വേദാന്തം പഠിപ്പിച്ച ഗുരുത്വങ്ങള്‍ക്ക് മുമ്പില്‍ ഞാനൊട്ടും വിവേകമില്ലാതെ പൊട്ടിക്കരഞ്ഞു…ഒടുവില്‍ മനു ‘ചേച്ചി’യെന്ന് വിളിച്ചപ്പോള്‍ തുളുമ്പിപ്പോയ സങ്കടം…പരമാനന്ദം…

”ഒരുണ്‍മയായ് നിന്നു തുടിപ്പതേതു

ഹൃദന്ത? മല്ലല്ലൊരു പര്‍ണശാല!

അതിന്റെ മുറ്റത്തു നിലത്തെഴുത്തി-

ന്നിരിക്കയാം ഞാനിളവെയ്‌ലിനൊപ്പം!” (ഋഷിപൂജ)

ആ ‘ദ്വാരകയിലേക്ക്’ ഇനിയെത്ര ദൂരം…?

(പന്തളം എന്‍എസ്എസ് കോളേജിലെ മലയാള വിഭാഗം അസി. പ്രൊഫസറാണ് ലേഖിക എസ്. രമേശന്‍ നായരുടെ കവിതകളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളയാളാണ്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.