തിരുവനന്തപുരം: മതതീവ്രവാദം ശക്തമായ രാജ്യങ്ങളില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ പഠിക്കാനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി അപേക്ഷിച്ചതില്‍ അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം 1,042 അപേക്ഷകളാണ് കേരള യൂണിവേഴ്സിറ്റിയില്‍ ഇതുവരെ എത്തിയത്. ഈ വിവരം പുറത്തായതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. പഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടക്കം ശേഖരിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നും വിവിധ കോഴ്സുകളിലേക്കും പിഎച്ചഡിയ്ക്കുമായാണ് അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇങ്ങനെ 1,042 അപേക്ഷകളാണ് യൂണിവേഴ്സിറ്റിയില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. പിഎച്ച്ഡിയ്ക്കും അഫ്ഗാനിസ്ഥാന്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനില്‍ നിന്നും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ജന്മഭൂമി ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഇവര്‍ മുഖേനെയാണോ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നുപോലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
വിദേശത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളും പിഎച്ച്ഡിയ്ക്ക് വേണ്ടിയുള്ളവരാണ്. ഇവരുടെ അക്കാദമിക മികവും ഇംഗ്ലീഷ് സംസാരിക്കാനുള്ള മികവും അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി തീരുമാനം എടുക്കുക. യൂണിവേഴ്സിറ്റി അഡ്മിഷന് നല്ക്കുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും തങ്ങള്‍ ശേഖരിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനും ഇറാഖിനും സിറിയയ്ക്കും പുറമേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, മാലി, ഇന്തോനേഷ്യ, നേപ്പാള്‍, സിറിയ, പാലസ്ഥീന്, ശ്രീലങ്ക, കെനിയ, ഘാന, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പഠനത്തിനായി കേരള യൂണിവേഴ്സിറ്റില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: