ബെംഗളൂരു: ബിജെപി നേതാവും മുന്‍ ബെംഗളൂരു കോര്പറേഷന് അംഗവുമായ രേഖ കതിരേഷിനെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തി.
കോട്ടന്പേട്ടിലെ വീടിനു മുന്നില്‍ വെച്ചാണ് ആക്രമികള്‍ രേഖയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ കോട്ടണ്‍പേട്ടിലെ അഞ്ജനപ്പ ഗാര്‍ഡനില്‍ ഭക്ഷണകിറ്റ് വിതരണം നടത്തിയ ശേഷം ബിജെപി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് രേഖയെ അക്രമികള്‍ കുത്തിയത്.
പട്ടാപ്പകലായിരുന്നു അരുംകൊല നടന്നത്. 17 തവണ ഇവര്‍ക്ക് കുത്തേറ്റിരുന്നു. കെംപെ ഗൗഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് അക്രമികളെ ബെംഗളൂരു പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പീറ്റര്‍, സൂര്യ എന്നിവരെയാണ് പിടികൂടിയത്. കാമാക്ഷിപാളയയിലെ പൂജാ കല്യാണ മണ്ഡപത്തിന് പിന്നില്‍ ഒളിച്ചിരുന്ന ഇവര്‍ പൊലീസ് സംഘം വളഞ്ഞതോടെ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഘത്തിലെ എസ് ഐയ്ക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റതിനെ തുടര്‍ന്നാണ് നിറയൊഴിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.
പീറ്ററും സൂര്യയും ഇപ്പോള്‍ ആശുപത്രിയിലാണ്. രേഖയുടെ ഭര്‍ത്താവ് കതിരേഷിന്റെ അടുത്ത അനുയായികളായിരുന്നു പീറ്ററും സൂര്യയും. രേഖ വെട്ടേറ്റുമരിച്ച സ്ഥലത്തെ ബിജെപി ഓഫീസിന് മുന്നിലെ സിസിടിവി ക്യാമറകളുടെ ദിശ അക്രമികള്‍ തിരിച്ചുവെച്ചിരുന്നു. എന്നാല്‍ മറ്റ് സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
2018ല്‍ രേഖയുടെ ഭര്‍ത്താവ് കതിരേഷിനെ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ അരുംകൊലയുടെ പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. രേഖയുടെ ഭര്‍ത്താവിന്റെ മരുമകന് തന്നെയാണ് ഈ അരുംകൊലയ്ക്ക് പിറകിലെന്ന് പറയുന്നു. ബെംഗളൂരു നഗരത്തിലെ വിവിധ മേഖലകളില്‍ തെരച്ചില്‍ തുടരുന്നു. വിനയ്, നവീന്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് കതിരേഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കതിരേഷിന്റെ ഇളയ സഹോദരന് സുരേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: