വടകര: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിയിലൂടെ പല തവണ ലൈംഗികമായി പീഡിപ്പിച്ച രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈ എഫ് ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി. ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബലാത്സംഗം, അതിക്രമിച്ചുകയറല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരി്ക്കുന്നത്.
മുഖം രക്ഷിക്കാന്‍ രണ്ടു പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം നേതാക്കള്‍ അറിയിച്ചു. ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതിയാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പാണ് ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഭീഷണിയിലൂടെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. അതിന് ശേഷം പല തവണ ഇത് തുടര്‍ന്നു. ഭര്‍ത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ വഴങ്ങുകയായിരുന്നു.
പിന്നീട് ബാബുരാജിന്റെ കൂട്ടാളിയായ ലിജീഷും വീട്ടമ്മയെ ലൈംഗികവേഴ്ചയ്ക്ക് നിര്‍ബന്ധിച്ചു. ബാബുരാജ് ചെയ്ത കാര്യങ്ങള്‍ അറിയാമെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്തറിയിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ലിജീഷും പല തവണ ലൈംഗിക ചൂഷണം നടത്തി. ഒടുവില്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന വീട്ടമ്മ ഡോക്ടറെ സമീപിക്കുകയായിരുന്നു. അതിന് ശേഷമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വടകര എസ് ഐയ്ക്ക് പരാതി നല്‍കിയത്. സ്ത്രീയുടെ പരാതി വിശദമായി കേട്ട പൊലീസ് 164ാം വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: