ലഖ്നോ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പരമാവധി സീറ്റുകള്‍ വിജയിപ്പിച്ചെടുക്കാന്‍ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി പദ്ധതിയിടുന്നു. ആകെയുള്ള 75 ജില്ലപഞ്ചായത്തുകളില് 60ഉം പിടിക്കാനാണ് പദ്ധതി.
സ്വതന്ത്രരുടെയും റെബല്‍ സ്ഥാനാര്‍ത്ഥികളുടെയും പിന്തുണയോടെ ഇത് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലാ, ക്ഷേത്ര പഞ്ചായത്ത് പ്രസിഡന്റുമാരുടെ പദവി പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ ബിജെപി എംപിമാരും എംഎല്‍എമാരും അവിടെ സന്നിഹതരായിരിക്കാന് ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ചെയര്പേഴ്സന്മാര്ക്കുള്ള നാമനിര്‍ദേശപത്രിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ 3 വരെ സമര്‍പ്പിക്കപ്പെടും. 3030 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 900 സീറ്റുകളിലേക്ക് വിജയിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി 1000 സീറ്റുകളിലേക്കും വിജയിച്ചു. ബിഎസ്പി 300സീറ്റുകളും കോണ്‍ഗ്രസും എഎപിയും 70 സീറ്റുകള്‍ വീതവും നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പായതിനാലാണ് ബിജെപി പരമാവധി ജില്ലാ, ക്ഷേത്ര പ്രസിഡന്റ് പദവികള്‍ നേടാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: