മലയാളത്തിന്റെ ആക്ഷന്‍ ഹീറോയും എക്കാലത്തേയും ഹിറ്റ നടനുമായ സുരേഷ് ഗോപിക്കിന്ന് ജന്മദിനം. ആരോധകരുടേയും സഹപ്രവര്‍ത്തകരുടേയും ആശംസാ സന്ദേശത്തിനിടെ വൈറലായി സംവിധായകന് ഷാജി കൈലാസിന്റെ എഫ്ബി പോസ്റ്റ്.
സുരേഷ് ഗോപി എന്ന വ്യക്തിയിലെ മികച്ച നടനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന് ആണ്. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടിഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്.
രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപങ്ങള്‍ക്ക് പലരും മുതിര്ന്നപ്പോളും ഒരു ചിരിയോടെയാണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേതെന്നും ഷാജി കൈലാസിന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: