തിരുവന്തനപുരം: പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമയുമായ ‘ശിവന്’ എന്ന ശിവശങ്കരന്‍നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവന്, സന്തോഷ് ശിവന്,സഞ്ജീവ് ശിവന് എന്നിവര്‍ മക്കളാണ്.1991ല്‍ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
ഫോട്ടോ ജേര്‍ണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫര്‍ ശിവന് . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാന്‍ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവനായിരുന്നു. 1972ല്‍ സ്വപ്നം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ രംഗത്തേക്ക് കടന്ന ശിവന് പിന്നീട് യാഗം,കൊച്ചുകൊച്ചു മോഹങ്ങള്‍,ഒരുയാത്ര,കിളിവാതില്‍ തുടങ്ങിയ സിനിമകളൊരുക്കിയും ചുവടുറപ്പിച്ചു.
1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്.
ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ മുതല്‍ ഇങ്ങോട്ട് കേരള രാഷ്ട്രീയത്തിന്റെ പല സുപ്രധാന സന്ദര്‍ഭങ്ങള്‍ പകര്‍ത്തിയും ശ്രദ്ധ നേടി. .സംസ്കാരം നാളെ ഉച്ചക്ക് തിരുവനന്തപുരത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: