ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം പാക്കിസ്ഥാനില്‍ ‘ദൈനംദിന പ്രതിഭാസം’ എന്ന് നിരീക്ഷിച്ച ഇന്ത്യ, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്(യുഎന്‍എച്ച്ആര്‍സി) മുന്‍പാകെ ആശങ്ക പ്രകടിപ്പിച്ചു. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം പാക്കിസ്ഥാനില്‍ ദൈനംദിന പ്രതിഭാസമാണ്. മതന്യൂനപക്ഷങ്ങളിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗപ്പെടുത്തല്‍, നിര്‍ബന്ധിത പരിവര്‍ത്തനം, വിവാഹം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കാണുന്നു’.-യുഎന്‍എച്ച്ആര്‍സി 47-ാമത് സമ്മേളനത്തില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷന് ഫസ്റ്റ് സെക്രട്ടറി പവന് ബാധെ അറിയിച്ചു.
ന്യൂനപക്ഷങ്ങളില്‍ പെടുന്ന ആയിരത്തിലധികം പെണ്‍കുട്ടികള്‍ എല്ലാവര്‍ഷവും പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നു. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് രാജ്യത്തിന്റെ മതപരിവര്‍ത്തന ഫാക്ടറി വളരുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
മതനിന്ദ സംബന്ധിച്ച കരിനിയമം, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ എന്നിവയിലൂടെ ക്രിസ്ത്യന്‍, അഹമ്മദീയ, സിഖ്, ഹിന്ദു ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി വേട്ടയാടുകയാണ്. ഇത് പാക്കിസ്ഥാനില്‍ സ്ഥിരം പ്രതിഭാസമായി മാറി. ന്യൂനപക്ഷങ്ങളുടെ പുരാതനവും പുണ്യവുമായ സ്ഥലങ്ങള്‍ രാജ്യത്ത് ആക്രമിച്ച് നശിപ്പിക്കുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തെ സഹായിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും പാക്കിസ്ഥാനെ ഉത്തരവാദിയായി കാണണമെന്നും രാജ്യാന്തര സമൂഹത്തോട് ബാധെ ആവശ്യപ്പെട്ടു. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ ഇടം നല്കുന്ന ഭരണകൂട നയം അടക്കം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: