തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്ദ്ധിച്ചതിനെത്തുടര്ന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്മുകള്, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ സ്ഥലങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: