ന്യൂദല്‍ഹി: മൂന്നാം കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിലയിരുത്തുന്ന ഡെല്‍റ്റ് പ്ലസ് വകഭേദം ബാധിച്ച 40 കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം അയച്ചിട്ടുണ്ട്.
അതിവേഗം പകരുന്നതും പടര്‍ന്നുപിടിക്കുന്നതുമായ വകഭേദമാണ് ഇത്. നേരത്തെ ഇതിന്റെ മുന്‍ രൂപമായ ഡെല്‍റ്റ വകഭേദം കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ 80 രാജ്യങ്ങളിലാണ് പടര്‍ന്ന് പിടിച്ചത്. ശ്വാസകോശത്തെ അതിമാരകമായി ബാധിക്കുന്നതാണ് ഡെല്‍റ്റ പ്ലസ്.
മഹാരാഷ്ട്രയിലെ രത്നഗിരി, ജല്ഗാവോണ്എന്നിവിടങ്ങളിലും കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും മധ്യപ്രദേശില്‍ ഭോപാല്‍, ശിവ്പുരി എന്നിവിടങ്ങളിലുമാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ ഡെല്‍റ്റപ്ലസ് കണ്ടെത്തിയ പത്തനംതിട്ടയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
45000 സാമ്പിളുകള്‍ പരിശോധി്ച്ചതില് നിന്നാണ് 40 കേസുകള്‍ കണ്ടെത്തിയത്. എവൈ1 എന്നതാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്- 21 കേസുകള്‍. കേരളത്തില്‍ മൂന്ന് കേസുകളും കണ്ടെത്തി. നേരത്തെ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമായ ബി.1.617.2ല്‍ നിന്നും രൂപമാറ്റം സംഭവിച്ചതാണ് ഡെല്‍റ്റ പ്ലസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: