കോഴിക്കോട് : പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് യൂത്ത് ലീഗ്. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരെ പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങളെന്നും യൂത്ത് ലീഗ് യോഗത്തില്‍ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ വിമര്‍ശനം.
ലീഗ് ചിലരുടെ സ്വകാര്യ സ്വത്താണെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉന്നതാധികാര സമിതിക്കാണ്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിവേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇഷ്ടക്കാരെ തിരുകി കയറ്റിയും പ്രതിഷേധക്കാരെ അനുനയിപ്പിച്ചുമുള്ള രീതി അംഗീകരിക്കാനാവില്ല. കുന്ദമംഗലം പട്ടാമ്പി തിരുമ്പാടി പേരാമ്പ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആവശ്യമാ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: