ന്യൂദല്‍ഹി: കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന് 95 ശതമാനം സഹായിക്കുമെന്ന് ഐസിഎംആര്‍- എന്‍ഐഇ പഠനം. ഒരു ഡോസ് വാക്സിന് 82 ശതമാനം സുരക്ഷിതത്വം നല്‍കുന്നുവെന്നും പഠനം പറയുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സാംക്രമിക രോഗങ്ങളെ കുറിച്ച് പഠിക്കുന്ന ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പഠനം നടത്തിയത്. തമിഴ്നാട്ടിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനിടെ, കോവിഡ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്ക്ക് പുറത്തിറങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,24,374 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. ആകെ 29,46,39,511 പേര് വാക്സിന് രാജ്യത്ത് സ്വീകരിച്ച് കഴിഞ്ഞു. വാക്സിന് എടുത്ത യാത്രക്കാര്‍ക്ക് പത്ത് ശതമാനം ടിക്കറ്റ് ഇളവ് നല്‍കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. ഫൈസര്‍ വാക്സിന് വിതരണം ഇന്ത്യയില്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: