Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറിയിലെ സ്‌ഫോടനത്തില്‍ ദുരൂഹത; തീവ്രവാദ ബന്ധമെന്നും സംശയം; സാഹചര്യം ഗുരുതരമെന്ന് കേന്ദ്രസംഘം

പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ രാത്രി സമയത്ത് എങ്ങനെ സ്‌ഫോടനം നടന്നുവെന്നതും സംശയകരമാണ്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാറിയില്‍ സ്‌ഫോടകവസ്തുക്കളും ആളുകളും എത്തിയതെങ്ങനെയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ അബ്ദുള്‍ സലാമിന്റെ സഹോദരന്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 10:14 am IST
in Kerala
സ്‌ഫോടനം നടന്ന ക്വാറിയില്‍ പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു

സ്‌ഫോടനം നടന്ന ക്വാറിയില്‍ പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു

തൃശൂര്‍: മുള്ളൂര്‍ക്കരയിലെ ക്വാറിയില്‍ വന്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അടിമുടി ദുരൂഹത. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. പാറ പൊട്ടിക്കാന്‍ 20 കിലോ വെടിമരുന്ന് സൂക്ഷിക്കാന്‍ ഉള്ള ലൈസന്‍സ് മാത്രമേ ക്വാറിക്കുള്ളൂ. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ ഇതിന്റെ നൂറിരട്ടിയെങ്കിലും പൊട്ടിത്തെറിച്ചതായാണ് വിവരം. ഫോറന്‍സിക് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.  

പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ രാത്രി സമയത്ത് എങ്ങനെ സ്‌ഫോടനം നടന്നുവെന്നതും സംശയകരമാണ്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ക്വാറിയില്‍ സ്‌ഫോടകവസ്തുക്കളും ആളുകളും എത്തിയതെങ്ങനെയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ അബ്ദുള്‍ സലാമിന്റെ സഹോദരന്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.  

സംഭവത്തെക്കുറിച്ച് ക്വാറി ഉടമയും തൊഴിലാളികളും നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. മീന്‍ പിടിക്കാന്‍ വേണ്ടി നടത്തിയ സ്‌ഫോടനമെന്നാണ് ആദ്യം മൊഴി നല്‍കിയത്. പഴക്കമേറിയ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചുകളയാന്‍ ശ്രമിച്ചതാണെന്നും ചിലര്‍ പിന്നീട് മൊഴി നല്‍കി. മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.  

ക്വാറി ഉടമ ഇവിടെ പോത്ത് വളര്‍ത്തലും മീന്‍ വളര്‍ത്തലും നടത്തുന്നുണ്ട്. അന്യസംസ്ഥാനക്കാരുള്‍പ്പെടെ നിരവധി ജോലിക്കാരും ഇവിടെയുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ക്വാറിയില്‍ ഒന്നിലേറെ വാഹനങ്ങള്‍ ഉണ്ടായിരുന്നതായും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. അതീവ സ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും അമോണിയം നൈട്രേറ്റും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനുള്ള ശ്രമം നടന്നതാവാമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ.

ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസംഘം

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ സ്‌ഫോടനം നടന്ന ക്വാറിയില്‍ ഇന്നലെ കേന്ദ്ര സുരക്ഷാ ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ്. ശരവണന്‍, അനില്‍കുമാര്‍ എന്നിവര്‍ പരിശോധന നടത്തി. ഏറെ ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസംഘം വിലയിരുത്തി. ജില്ലാ പോലീസ് അധികാരികളുമായി ഇവര്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ചകള്‍ നടത്തി. ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍.

മൂന്ന് കാര്യങ്ങളില്‍ സംഘം പോലീസിന്റെ റിപ്പോര്‍ട്ട് തേടി. 2018 ല്‍ ലൈസന്‍സ് റദ്ദാക്കിയ ഇവിടെ, തുടര്‍ന്ന് എപ്പോഴൊക്കെ പോലീസ് പരിശോധന നടത്തി. ആറു മാസത്തിലൊരിക്കല്‍ പരിശോധന വേണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടോയെന്ന് വ്യക്തമാക്കണം.

2018 ല്‍ ലൈസന്‍സ് റദ്ദായ ക്വാറിയില്‍ സംഭരിച്ചിരുന്ന സ്‌ഫോടക വസ്തുവിന്റെ അളവ് സംബന്ധിച്ച രേഖ, ഇത് എത്തിച്ചതെങ്ങനെ, ശേഷിക്കുന്നത് എത്ര എന്നീ രേഖകള്‍ ഹാജരാക്കണം. പരിക്കേറ്റവര്‍ക്കാര്‍ക്കും ബംഗളൂരുവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് മൈന്‍ ആന്‍ഡ് സേഫ്റ്റിയുടെ ബ്ലാസ്റ്റര്‍ ലൈസന്‍സ് ഇല്ല. പരിക്കേറ്റ അഞ്ചുപേരില്‍ ഒരാള്‍ ബംഗാളിയാണ്. ക്വാറിക്ക് കേരള സര്‍ക്കാരിന്റെ ലൈസന്‍സുമില്ല. പിന്നെ എന്തിന് അവര്‍ മൈനിങ് നടക്കാത്ത ക്വാറിയില്‍ പ്രവേശിച്ചു, എന്തായിരുന്നു അവിടെ നടന്ന പ്രവര്‍ത്തനം. സ്ഫോടന പരിശീലനമാണോ നടന്നത് എന്നും പരിശോധിക്കുന്നുണ്ട്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും പെസോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംശയങ്ങളേറെ

തൃശൂര്‍: മുപ്പത് ഏക്കറിലധികം സ്ഥലത്താണ്  ക്വാറി  പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന പാതയില്‍ നിന്നു 50 മീറ്റര്‍ മാത്രം മാറിയാണ് പാറമട പ്രവര്‍ത്തിക്കുന്നത് . ക്വാറിയില്‍ നിന്നു കല്ല് തെറിച്ച്‌വീണ് ആളുകള്‍ മരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ്  തൃശൂരില്‍ സബ് കളക്ടറായിരുന്ന ഡോ.രേണു രാജ് ഇവിടെ പരിശോധന നടത്തുകയും അനധികൃത വെടിമരുന്ന് ശേഖരം പിടികൂടുകയും ചെയ്തിരുന്നു.  

തുടര്‍ന്ന് ക്വാറി താത്കാലികമായി നിര്‍ത്തിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ സബ്കളക്ടറെ ദേവികുളത്തേക്ക് സ്ഥലം മാറ്റി. മുന്‍ മന്ത്രി എ.സി.മൊയ്തീനുമായി അടുപ്പമുള്ളയാളാണ് ക്വാറിയുടമ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇവിടെ തൊഴിലാളികള്‍ തങ്ങുന്നുണ്ട്. നാല് ദിവസം മുന്‍പ് മായന്നൂര്‍ വനത്തില്‍ നായാട്ട് നടത്തിയതിന് ഇവരില്‍ ചിലരെ പിടികൂടിയിരുന്നു. അവരില്‍ നിന്നും പിടികൂടിയ തോക്കുകള്‍ ഉഗ്രപ്രഹര ശേഷിയുള്ളതും ലൈസന്‍സ് ഇല്ലാത്തതുമാണ്. ക്വാറി കേന്ദ്രീകരിച്ച് ചില തീവ്രവാദ സംഘടനകളുടെ ആയുധപരിശീലനവും ബോംബ് നിര്‍മ്മാണവും നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

Tags: terroristsBlast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.