Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവധൂതന്റെ അരണി

സാരഥികളുടെ സന്ദേശം 88

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 22, 2021, 04:43 pm IST
in Samskriti

‘ജപമാണ് സദ്ഗുരുവിന്റെ സാധനാമാര്‍ഗം. നിദ്രയില്‍പ്പോലും താന്‍ നാമജപത്തില്‍ മുഴുകാറുണ്ട്…’ ഷിര്‍ദിയിലെ സദ്ഗുരു സായിബാബയുടെ വചനം ജപയജ്ഞത്തിന്റെ ആത്മാനുഭവ പ്രത്യക്ഷമേകുന്നു. ജപവൈജയന്തിയും ജപസ്സിദ്ധിയുടെ സാക്ഷാത്ക്കാരവുമാണ് സായിബാബ.

സൂഫി സംന്യാസിമാര്‍ക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ ‘സായി’ എന്നാണ് വിളിപ്പേര്. മഹാരാഷ്‌ട്രയില്‍ നാടോടി ഭാഷയില്‍  പിതാവും  പിതാമഹനും വൃദ്ധനും ബാബയാണ്. ഫക്കീര്‍ (സംന്യാസി), തത്വജ്ഞാനി, സദ്ഗുരു, അവധൂതന്‍, ആരാധനാമൂര്‍ത്തി, ഋഷിശ്രേഷ്ഠന്‍, അവതാരം എന്നിങ്ങനെ അന്വേഷകരുടെയും ആര്‍ത്തന്മാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ ബാബ വിശുദ്ധപീഠമേറുന്നു.  

ദാസ്ഗനുവും നരസിംഹസ്വാമിജിയും എഴുതിയ ഗുരുചരിതങ്ങള്‍ പഠനാര്‍ഹമാണെങ്കിലും ആ ജീവനചിത്രത്തിന്റെ ആദിമുഖരേഖകള്‍ അപൂര്‍ണമാണ്. ഗവേഷകമതമനുസരിച്ച് 1838 ലാണ് നൈസാമിന്റെ ഭരണപ്രദേശമായ മറാത്ത വാഡയിലെ പത്രിഗ്രാമത്തില്‍ ബ്രാഹ്മണകുടുംബാംഗമായി ബാബയുടെ ജനനം. എട്ടാം വയസ്സു മുതലുള്ള വിദ്യാഭ്യാസം ഒരു ഫക്കീറിന്റെ കീഴിലായിരുന്നു.  

പിന്നീട് സേലു ഗ്രാമത്തിലെ ഗോപാല റാവു ദേശ്മുഖ് എന്ന ഗുരുവിന്റെ ശിക്ഷണത്തിലായിരുന്നു ബാബ. അഹമ്മദ് നഗറിലെ ഷിര്‍ദി ഗ്രാമത്തില്‍ ബാബ എത്തിച്ചേരുന്നത് പതിനാറാം വയസ്സിലാണ്. പന്തലിച്ചു നില്‍ക്കുന്ന ഒരു വേപ്പു മരത്തണലില്‍ പദ്മാസന ബന്ധിതനായി ധ്യാനഭാവത്തിലിരിക്കുന്ന യുവാവിന് ചുറ്റും  ഗ്രാമീണര്‍ ആരാധനയോടെ വന്നണഞ്ഞു. മഹല്‍ സപതി, അപ്പാ ജോഗ്‌ലെ, കാശീനാഥ് തുടങ്ങിയ പുണ്യാത്മാക്കളും അചിരേണ, ആ സന്നിധിയില്‍ നിത്യ സന്ദര്‍ശകരായെത്തി. ഭ്രാന്തനെന്ന് കരുതി യോഗിയെ കല്ലെറിഞ്ഞവരുമുണ്ട്. അക്ഷോഭ്യനായി എല്ലാം നേടിട്ട അവധൂതന്‍, ജ്ഞാനത്തിന്റെ ആത്മാനുഭൂതിയിലൂടെ കടന്നുപോവുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് പെട്ടെന്നൊരു നാള്‍ ബാബ, ഷിര്‍ദിയില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്.  

1857 ല്‍ ജാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ സേനയില്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബാബ പങ്കെടുത്തതായി ചില ഗവേഷകര്‍ അനുമാനിക്കുന്നു.  

1858 ലാണ് ബാബ ഷിര്‍ദിയില്‍ തിരിച്ചെത്തുന്നത്. സൂഫി സംന്യാസിമാരുടെ മുട്ടോളമെത്തുന്ന ‘കാഫ്‌നി’യും വെളുത്ത തുണിത്തൊപ്പിയും ധരിച്ച് നഗ്നപാദനായെത്തിയ ബാബ അഭയം തേടി വന്നെത്തിയത് അന്നത്തെ വേപ്പുമരത്തിന്‍ കീഴിലാണ്. അഞ്ചുവര്‍ഷം ആത്മോപാസനയുടെ അകത്തളങ്ങളില്‍ അന്തര്‍മുഖനായി കഴിഞ്ഞു. ഗ്രാമയോരത്തെ വനാന്തരങ്ങളില്‍ ഏകനായി സഞ്ചരിച്ചും ഏകാന്തമൗനത്തിന്റെ അഗാധമാര്‍ഗങ്ങളില്‍ ചരിച്ചും ബാബ ജ്ഞാനവിഭൂതിയെ സാക്ഷാത്ക്കരിക്കുകയായിരുന്നു. ആ യോഗിവര്യന്റെ സ്വത്വപ്രകാശത്തില്‍ ആകൃഷ്ടരായി സാന്ത്വനം തേടി ഗ്രാമീണ ജനത പ്രവഹിക്കാന്‍ തുടങ്ങി. ഞാനുള്ളപ്പോള്‍ നിങ്ങളെന്തിന് ഭയപ്പെടണം എന്ന അഭയമന്ത്രത്തില്‍ അവര്‍ ആശ്വാസം തേടി. പഴകിപ്പൊളിഞ്ഞ ഒരു മുസ്ലിം ദേവാലയത്തില്‍ ഏകാന്തവാസവും ഭിക്ഷാടനവുമായി ബാബ ആത്മരഥ്യയില്‍ മുന്നേറുകയായിരുന്നു. ഭക്തിജ്ഞാനകര്‍മയോഗത്തിന്റെ പ്രായോഗികതലമാണ് ബാബയുടെ ദിവ്യ സന്ദേശത്തിന്റെ അന്തധാര. സത്യം, സ്‌നേഹം, കരുണ, ആര്‍ദ്രത എന്നീ മൂല്യങ്ങളുടെ സമര്‍പ്പണ സങ്കല്‍പ്പമാണ് ബാബയുടെ ഉപദേശ മന്ത്രണങ്ങള്‍. സ്‌നേഹശക്തിയുടെ സാത്വിക ലോകത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു ആ അവധൂത ജീവനം. ജാതിമതാതീതമായ മാനവസങ്കല്‍പ്പനത്തിന്റെ മധുരപൂരമാണ് ബാബാദര്‍ശനം. ആ സദ്‌സംഗത്തിലെ ഉപദേശസാരം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും ആരാധകരെത്തിയിരുന്നു. സര്‍വമതങ്ങളുടെയും സന്ദേശസാരമഹിമയില്‍ ‘ദൈവം രാജാവാകുന്നു’ എന്ന് സദാ ആമന്ത്രണം ചെയ്യുമായിരുന്ന ബാബ ‘എന്നെ വിശ്വസിച്ച് ഉരുവിടുന്ന പ്രാര്‍ഥനകള്‍ ഫലിക്കും’ എന്നാണ് ഭക്തര്‍ക്ക് ഏകിയ തിരുവചനം. ദീപാവലിയും ഈദ്‌പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിച്ച് ഗ്രാമീണരുടെ ചിത്തം കവര്‍ന്ന ഗുരു ആഹാരം പാകം ചെയ്ത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുമായിരുന്നു.  

തന്റെ ഇരിപ്പിടത്തിനടുത്ത് സദാ ജ്വലിച്ചു നില്‍ക്കുന്ന അഗ്നി കുണ്ഠത്തിലെ ഭസ്മമാണ് ശമനൗഷധമായി ബാബ രോഗികള്‍ക്ക് നല്‍കിയത്. നൃത്തവും ഭക്തിഗീതങ്ങളുമായി ആനന്ദചിത്തനായ ബാബ കുഞ്ഞുങ്ങളോടൊപ്പം ആടിത്തിമിര്‍ക്കുകയായിരുന്നു. ബാബയുടെ അതീന്ദ്രിയ ശക്തിവൃത്തികള്‍ നാട്ടില്‍ പാട്ടായി. ഒരരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടുക, വെള്ളമൊഴിച്ച് വിളക്കു കത്തിക്കുക തുടങ്ങിയ സിദ്ധികളിലൂടെ ജനങ്ങളെ വിസ്മയ ഭരിതരാക്കിയ എണ്ണമറ്റ കഥകള്‍ പരന്നൊഴുകി.  

സ്വപ്‌നവും സുഷുപ്തിയും പോയാല്‍ നീ നീ തന്നെ. അജ്ഞാനം നശിച്ചാല്‍ അവശേഷിക്കുന്നത് ജ്ഞാനം എന്നോതിയ ഗുരു, ജ്ഞാനം ആത്മാനുഭൂതിയാണെന്നും ആത്മാവ് നിത്യബോധ സിദ്ധമാണെന്നും തിരിച്ചറിയുന്നു. ജ്ഞാനമാര്‍ഗമാണ് മതബോധമെന്ന തിരിച്ചറിവില്‍ ബാബ മതപരിവര്‍വത്തനത്തെ ശക്തിയുക്തം പ്രതിരോധിക്കുകയായിരുന്നു. മൂല്യ പ്രമാണങ്ങളുടെ പുനഃസൃഷ്ടിയായിരുന്നു ആ അവധൂതസേവാസരണിയുടെ ലക്ഷ്യം. ചരാചര പ്രേമത്തില്‍ അത് പ്രകാശം ചൊരിഞ്ഞു. കാരുണ്യവും സത്യകാംക്ഷയും ക്ഷമാശീലവും ആ കര്‍മരഥ്യയെ പ്രോജ്വലിപ്പിച്ചു. ശ്രീശങ്കരന്റെ അദൈ്വതമീമാംസയുടെ സാര സംഗ്രഹമായിരുന്നു  വേദാന്ത ജീവനം. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ പതിച്ച ചിന്താമണി രത്‌നമാണ് സായിബാബയെന്ന യോഗി. നാനാ സാഹേബ് ഡെങ്കളയുടെ നിരീക്ഷണം ഈ പശ്ചാത്തലത്തിലാണ്. ശിഷ്യപരമ്പര വേണമെന്ന് ബാബ കല്‍പ്പിച്ചിട്ടില്ലെങ്കിലും സകോരിയിലെ ഉപാസ്‌നി മഹാരാജ് പ്രഥമശിഷ്യനായി സ്ഥാനം നേടുകയായിരുന്നു. ഭക്തിജ്ഞാനകര്‍മ യോഗങ്ങളില്‍ ചരിച്ച ആ അവധൂതന്‍ 1918 ലാണ് ഷിര്‍ദിയില്‍ പരംപദം പൂകുന്നത്. 1926 ല്‍ പുട്ടപര്‍ത്തിയില്‍ ജനിച്ച സത്യസായി ബാബ താന്‍ ഷിര്‍ദിബാബയുടെ അവതാരമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.  

തഥാഗത ചരിതം പോലെ പോലെ പാവനമായ ആ യോഗാത്മക ജീവിതം സാധനാമാര്‍ഗങ്ങളിലും മൗനവിചിന്തന പഥങ്ങളിലും ഭാരതീയാധ്യാത്മ വിദ്യയുടെ ധര്‍മപ്രഘോഷണമായിരുന്നു. ആത്മബോധത്തിന്റെ അരണിയില്‍ സായിബാബ കൊളുത്തിയ യാഗാഗ്നി അണയുന്നില്ല. ആ വിണ്‍വെളിച്ചം അതീത കാലങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.