ന്യൂദല്‍ഹി : വാക്സിന് നയത്തിന് മാറ്റം വരുത്തിയതിന് പിന്നാലെ വാക്സിന് വിതരണവും കാര്യക്ഷമമായി. 24 മണിക്കൂറിനിടെ 86 ലക്ഷത്തില്‍ അധികം പേരാണ് വാക്സിന് സ്വീകരിച്ചത്. തിങ്കളാഴ്ച മാത്രം 86,16,373 വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന് വിതരണത്തിലെ ഉയര്‍ന്ന കണക്കാണിത്.
ഏപ്രിലില്‍ മാസത്തിലാണ് ഇതിന് മുമ്പ് ഇത്രയും അധികം വാക്സിന് ബുക്ക് ചെയതിട്ടുള്ളത്. 42,65,157 ഡോസ് വാക്സിനുകളാണ് അന്ന് വിതരണം ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നു പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ എല്ലാ സംസ്ഥാനങ്ങളിലും മികച്ച വാക്സിനേഷനാണ് നടന്നത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് വിതരണം ചെയ്തത്, 16,01,548 ഡോസുകള്‍. ഉത്തര്‍പ്രദേശ് 6,74,546, രാജസ്ഥാന് 4,30,439, മഹാരാഷ്ട്ര 3,78,945, ബംഗാള്‍3,17,991 എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് വിതരണം കൂടുതലായി നടന്നിട്ടുള്ളത്.
പുതിയ വാക്സിന് നയപ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സീന് സൗജന്യമായി നല്‍കുന്നതിനായി വാക്സിന്റെ ഉത്പ്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ രാജ്യത്തെ വാക്സിന് ഉത്പ്പാദനം 13.5 കോടിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന് രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
അതേസമയം രാജ്യത്തെ വാക്സിന് വിതരണത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത് സന്തോഷം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കോവിഡിനെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സിന്. വാക്സിനെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. കൊറോണയുടെ മുന്‍നിര പ്രവര്‍ത്തകരേയും അനുമോദിക്കുന്നുവെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: