ന്യൂദല്‍ഹി : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
മൂന്നാം മുന്നണിയെന്ന സംവിധാനം ക്ഷയിച്ചതും കാലഹരണപ്പെടുകയും ചെയ്തു. മോദിക്കും ബിജെപിക്കുമെതിരായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത് ഫലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 2024 പൊതു തെരഞ്ഞെടുപ്പിനായി മൂന്നാം മുന്നണി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്ന സൂചനകളാണ് അദ്ദേഹം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പ്രശാന്ത് കിഷോറും എന്‍സിപി നേതാവുമായ ശരത് പവാറും തമ്മില്‍ അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചത്. മൂന്നാം മുന്നണിയെ കുറിച്ചല്ല. പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടേയും യോഗവും ശരത് പവാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ സിപിഎം, സിപിഐ അടക്കം പന്ത്രണ്ടോളം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് സൂചന. 2024 ലോക്സഭാ തെരഞ്ഞെടുപ്പ്, അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: