Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനാട്ടുകര വാഹനാപകടം; മരണമടഞ്ഞവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്ഡിപിഐക്കാര്‍; സ്വര്‍ണ്ണക്കടത്ത സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന

സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കൊണ്ടോട്ടി പോലീസിനു കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 08:26 am IST
in Kerala

പാലക്കാട്: കോഴിക്കോട് രാമനാട്ടുകര വാഹനാപകടത്തില്‍  മരണമടഞ്ഞവര്‍ക്ക് സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. മൂന്നുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യുവാക്കളുടെ പശ്ചാത്തലം സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി മേഖലയിലെ ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

മരിച്ചവരില്‍ താഹിര്‍ ഷാ, ഹുസൈനാര്‍, നാസര്‍ എന്നിവര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി, കൊപ്പം പോലീസ് സ്റ്റേഷനുകളില്‍ നേരത്തെ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുണ്ട്. മുഹമ്മദ് ഷഹീര്‍നെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് തീര്‍പ്പാക്കി. ചെര്‍പ്പുളശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരെ പുറത്താക്കിയിരുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കൊണ്ടോട്ടി പോലീസിനു കൈമാറി.  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചെര്‍പ്പുളശേരിക്ക് മടങ്ങിയ കാര്‍ വഴിമാറി രാമനാട്ടുകര വഴി പോയ സാഹചര്യം അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള ഇവരുടെ കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദുബായ്‌യില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാനെത്തിയവരാണ് വാഹനാപകടത്തില്‍ മരിച്ചവരെന്നാണ് പോലീസ് സംശയിക്കുന്നത്. പതിനഞ്ചു പേര്‍ അടങ്ങിയ സംഘങ്ങളാണ് കരിപ്പൂരില്‍ നിന്ന് മടങ്ങിയതെന്നും ഇവരില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരും അവരുടെ സുരക്ഷയ്‌ക്ക് വന്നവരും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ വന്നവരും ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അപകടമുണ്ടായ പ്രദേശത്തു നിന്ന് വെടിയൊച്ച കേട്ടതായും നാട്ടുകാര്‍ പറയുന്നു.  

ഇന്നലെ ദുബായിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയ്‌ക്ക് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ വന്ന  മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖില്‍ (23) നിന്ന്  1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. അറസ്റ്റ് ചെയ്ത പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷെഫീഖില്‍നിന്ന്  സ്വര്‍ണം വാങ്ങാനാകും  ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്ന് പോലീസ് കരുതുന്നു. ഒരു വാഹനവും നാലു പേരെയും ഇനിയും കണ്ടെത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.  

സ്വര്‍ണക്കടത്തു സംഘവുമായി ഇവര്‍ക്കുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജങ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെ രാമനാട്ടുകരയ്‌ക്കടുത്ത് പുളിഞ്ചോട് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ സാഹിര്‍ പറയുന്നത്. സംഘത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണക്കടത്തു നേതാവ് ചരല്‍ ഫൈസലിന് അകമ്പടി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നും പോലീസ് കരുതുന്നു. ഫൈസല്‍ നിലവില്‍ കോഴിക്കോട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിനെതിരെ മുമ്പ് ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തിരുന്നു.

Tags: അപകടംകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.