Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നു മുഖ്യമന്ത്രി പറഞ്ഞു ഓരോ ഫയലും ഓരോ ജീവിതമാണെന്ന്; ഇപ്പോള്‍ പറയുന്നു ജീവനക്കാര്‍ പൂര്‍ണമായി സീറ്റിലുണ്ടാവണമെന്ന്

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളില്‍ ഏര്‍പ്പെടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:10 pm IST
in Kerala

തിരുവനന്തപുരം: ഓഫീസ് പ്രവര്‍ത്തനത്തില്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാര്‍ പൂര്‍ണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതല്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവര്‍ ആ കര്‍ത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയല്‍ തീര്‍പ്പാക്കല്‍ അടിയന്തരമായി നടത്തണം. ഫയലുകള്‍ പെന്‍ഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയല്‍ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താല്‍ ഒരു ദിവസം പോലും ജനസേവനം മുടങ്ങാന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഫയല്‍നീക്കത്തിലെ നൂലാമാലകള്‍ അവസാനിച്ചിട്ടില്ല. മനപൂര്‍വം നൂലാമാലകള്‍ സൃഷ്ടിച്ച് ഫയല്‍ താമസിപ്പിക്കുന്ന മനോഭാവവും പൂര്‍ണമായി മാറിയിട്ടില്ല. സഹപ്രവര്‍ത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകള്‍ ഇപ്പോള്‍ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയല്‍ തീര്‍പ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്‌ക്കുക, ഇഷ്ടക്കാര്‍ക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകള്‍ നല്‍കുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്.

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളില്‍ ഏര്‍പ്പെടുന്നുണ്ട്. ചിലര്‍ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നു പോകുന്നതിനും അത് അനര്‍ഹമായ ഇടങ്ങളില്‍ ചെന്നു ചേരുന്നതിനും അവര്‍ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികള്‍ക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിര്‍ദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാര്‍ക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസില്‍ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും വേണം. ജീവനക്കാരാകെ സ്മാര്‍ട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ വലിയ സുഖസൗകര്യങ്ങളില്‍ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസില്‍ നിന്നു മാറ്റി, ജനങ്ങള്‍ക്കു വേണ്ടി കര്‍മ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നല്‍ ജീവനക്കാരെക്കുറിച്ച് പൊതുവില്‍ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ യജമാനന്‍മാര്‍ എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ കൈവച്ചപ്പോള്‍ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: ministerമുഖ്യമന്ത്രിpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.