നീതിയുടെമഷിവറ്റിതുടങ്ങി
ന്യായത്തിന്റെമുനയൊടിഞ്ഞു
പരിവര്‍ത്തന്നത്തിന്റെ
പതാകയേന്തി
പടനയിച്ച
പേനകള്‍
സ്തുതിപാഠകന്മാരായി.
ഭരണകൂടം
വലിച്ചെറിയുന്ന
എച്ചിലിലകളില്‍
തൊട്ടുനക്കി
കയ്‌പ്പുംചവര്‍പ്പും
നുണയുമ്പോഴും
രുചികളെ കുറിച്ച്
വിനീതവിധേയനായി.
നിരപരാധിയുടെ
നെഞ്ചിലേക്ക്
കത്തികയറ്റുമ്പൊഴും
നേതാവിന്റെ
ചിരിയെ കുറിച്ചായിരുന്നു
തൂലിക
പറഞ്ഞുകൊണ്ടിരുന്നത്.
മന്ത്രിണിയുടുത്ത
സാരിയുടെ നിറം,
നെറ്റിയിലെ പൊട്ട്
കണ്ണിലെ കള്ളച്ചിരി
വിഴുപ്പടിഞ്ഞു കൊഴുത്ത
അരക്കെട്ടിന്റെ
താളം
വൈകാരിക വൃണങ്ങളില്‍
ഒളികണ്ണിട്ടു നോക്കുന്നു.
ചിത്രകാരന്റെ തൂലിക.
ആംബുലന്‍സിലും
അരമനയിലും
അള്‍ത്താരയ്‌ക്കുമുന്നിലും
പെണ്‍മാനം
പീഠനമേറ്റപ്പോള്‍
തൂലികകള്‍
ഗുഹ്യരോമത്തില്‍
ചൊറിഞ്ഞു
കൊണ്ടിരിക്കുകയായിരുന്നു.
വാളയാറിലെ
പെണ്‍കുട്ടികള്‍
പിടഞ്ഞു മരിച്ചപ്പോള്‍
തൂലികകള്‍
കാമുകിയുടെ ചുണ്ടില്‍
ചായം പൂശുകയായിരുന്നു.
ഒരമ്മ
തലമുണ്ടനം ചെയ്ത്
നീതിക്കുവേണ്ടി
തെരുവില്‍ അലഞ്ഞപ്പോള്‍
തൂലിക
ഗുതഭോഗത്തിന്റെ
ആലസ്യത്തില്‍
മയങ്ങുകയായിരുന്നു.
അമിത രാജഭക്തി
കുനിയാന്‍ പറഞ്ഞാല്‍
മുട്ടിലിഴയുന്ന വിധേയത്വം
‘ സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു”
കാലം കഴിക്കുന്ന തൂലിക.
പറയണമെന്നുണ്ട്
പാടണമെന്നുണ്ട്
പറഞ്ഞാല്‍
പാടിയാല്‍
മതേതര പൊയ്മുഖം
പൊലിഞ്ഞു പോകുമെന്ന
പേടിയില്‍
ഇരുട്ടുതിന്നുമൗനത്തിലൊളിക്കുന്ന
ചില(ദേശീയ)നപുംസക
തൂലികകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: