ന്യൂദല്‍ഹി: യോഗ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചിന്തകള്‍ക്ക് ബലംകൂട്ടാന്‍ ഉപകരിക്കുമെന്നും അങ്ങിനെയെങ്കില്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഴാമത്അന്താരാഷ്‌ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് മഹാമാരിയെതുടര്‍ന്ന് ലോകം യോഗാപാരമ്പര്യത്തെ കുറെക്കൂടി ബഹുമാനത്തെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളെയും ഡോക്ടര്‍മാരെയും കാണുമ്പോള്‍ അവര്‍ യോഗ വൈറസിനെ പ്രതിരോധിക്കുന്ന കവചകമായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. അവര്‍ യോഗയെ സ്വരക്ഷയ്‌ക്ക് മാത്രമല്ല,രോഗികളെ രക്ഷിക്കാനും ഉപയോഗിക്കുന്നു. ഇന്ന് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ യോഗ പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ കാണുന്നു,’ അദ്ദേഹം പറഞ്ഞു.
‘കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കല്‍ ശാസ്ത്രം രോഗപ്രതിരോധശേഷിയ്‌ക്ക് എറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് കൈവരിക്കുന്നതില്‍ യോഗ പ്രധാനമാണ്. പ്രതിരോധശേഷിയുടെ കാര്യത്തില്‍ യോഗ കൊണ്ടുവരുന്ന പോസിറ്റീഫ് ഫലങ്ങളും നേട്ടങ്ങളും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് കുട്ടികളെ ഒരല്‍പനേരം യോഗ ചെയ്യാന്‍ അനുവദിക്കണം,’ പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹം തമിഴ് സന്യാസി തിരുവള്ളുവരുടെ വരികളും ഉദ്ധരിച്ചു. ഒരു രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നതിന് മുന്‍പ് ആ രോഗത്തിന്റെ വേരുകള്‍ കണ്ടെത്തണമെന്ന തിരുവള്ളുവരുടെ ചിന്തയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. യോഗയെ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കാന്‍ ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് യോഗ ആപ് പുറത്തിറക്കുമെന്നും മോദി പറഞ്ഞു.
‘അന്താരാഷ്‌ട്ര യോഗദിനം വേണമെന്ന് ഐക്യരാഷ്‌ട്രസഭയോട് അഭ്യര്‍ത്ഥിക്കുമ്പോള്‍ യോഗാശാസ്ത്രത്തെ ലോകം മുഴുവന്‍ എത്തിക്കുക എന്ന ചിന്തയായിരുന്നു. ആപ് വരുന്നതോടെ ഇക്കാര്യത്തില്‍ പുതിയൊരു പ്രധാന ചുവടുവെയ്പ് നടത്തുകയാണ്. മൊബൈല്‍ യോഗ ആപില്‍ യോഗ പരിശീലനത്തിന്റെ വീഡിയോകള്‍ ലോകത്തിന്റെ വിവിധ ഭാഷകളില്‍ ലഭ്യമാക്കും. ഇത് ഒരു ലോകം, ഒരു ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും,’ മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: