Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യോഗ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദൈനംദിനം യോഗ പരിശീലിക്കണം. അത് പൊതുവില്‍ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Jun 21, 2021, 01:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെ കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെട്ടു പോകും. അത് സംഭവിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശരീരത്തിന്റേയും മനസിന്റേയും ഏറ്റവും സന്തുലിതവും ആരോഗ്യപരവുമായ ഒത്തുചേരലാണ് യോഗ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിനും മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവ പരസ്പര പൂരകമാണ്. ഇങ്ങനെയുള്ള ഒരു സമഗ്ര കാഴ്ചപ്പാടാണ് യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലുള്ളത്. യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അതഭ്യസിക്കുന്നത് മനസിന് കൂടി വ്യായാമം നല്‍കുന്നു എന്നതാണ് വസ്തുത. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം ലഭിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ യോഗ ഉപകരിക്കും. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് അന്താരാഷ്‌ട്ര യോഗ ദിനാചരണം സംഘടിപ്പിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത്.

യോഗ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദൈനംദിനം യോഗ പരിശീലിക്കണം. അത് പൊതുവില്‍ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗ ചികിത്സയേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗ പ്രതിരോധവും ആരോഗ്യ സംരക്ഷണവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യോഗ നമുക്ക് നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തോടൊപ്പം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് വേണ്ടിയിട്ടുള്ള അസാധാരണമായ ഒരു കഴിവിന്റെ ആര്‍ജിക്കല്‍ തന്നെയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യോഗയ്‌ക്ക് വളരെ പ്രസക്തിയുണ്ട്. ‘വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം. രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമാണ് കേരളം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഇതിനെതിരേയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ യോഗയ്‌ക്ക് വലിയ രീതിയില്‍ പങ്ക് വഹിക്കാനാകും. നമുക്ക് വേണ്ടത് രോഗത്തിന്റെ ചികിത്സയല്ല രോഗ പ്രതിരോധമാണ്. ചിട്ടയായ ജീവിതത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ. പി.കെ വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചു. യോഗത്തോണ്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ യോഗ സെഷന്‍, ആയുര്‍യോഗ പദ്ധതി തുടങ്ങിയ പരിപാടിയും യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സ്വാഗതവും നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നന്ദിയും പറഞ്ഞു. കേന്ദ്ര റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ ജോ. ഡയറക്ടര്‍ ഡോ. നീതു സോണ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ തിരുമംഗലത്ത്, തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Tags: യോഗംpinarayiഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies