കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്പ് ചിരങ്കുളങ്ക മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്.
മദ്യലഹരിയിലായിരുന്ന പ്രതി മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ചയാണ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെ (65) വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ മാതാവിനോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക്ക്കാണ് കുഞ്ഞിപ്പാത്തുമ്മ താമസിച്ചിരുന്നത്.
പത്തുപവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം.വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തന്ത്രപരമായ നീക്കത്തിലൂടെ, കൃത്യം നടത്തി 48 മണിക്കൂറിനകം പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: