പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയിലെ വന മേഖലയില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പുറത്തുവരുന്ന വിവരങ്ങള്‍ ജനങ്ങളില്‍ ആശങ്ക നിറയ്‌ക്കുകയാണ്. പാടം എന്നു പേരുള്ള പ്രദേശത്ത് ഒരു തീവ്രവാദ സംഘടന അംഗങ്ങള്‍ക്ക് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കിയെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. മൊബൈല്‍ ഫോണുമായി ഈ കശുമാവിന്‍ തോട്ടത്തില്‍ പ്രവേശിച്ച ഒരു കൗമാരക്കാരനെ പിന്നീട് കാണാതായതും, നിരവധി മാനുകള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതും ഒരു ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളതുമൊക്കെ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളിലൊക്കെ ഫോറസ്റ്റു ഗാര്‍ഡുമാരെ നിയോഗിച്ചപ്പോള്‍ ആ പ്രദേശത്തു മാത്രം അധികൃതര്‍ അതിന് തയ്യാറാവാതിരുന്നത് തീവ്രവാദികളുടെ പരിശീലനത്തിന് ഒത്താശ ചെയ്യുന്നതിനാണെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട ഒരു ഭീകരവാദിയെ കൊല്ലം ജില്ലയില്‍ നിന്ന് പിടികൂടിയതിനും, തീവ്രവാദികളെ സഹായിക്കുന്നതായി കണ്ടെത്തി ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനുമൊക്കെ പാടത്തെ തീവ്രവാദ പരിശീലനവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നി സന്ദര്‍ശിച്ച സമയത്താണോ ഈ പരിശീലനം നടന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആറു വര്‍ഷത്തോളമായി തുടരുന്ന ഇടതുപക്ഷ ഭരണം ജിഹാദി ശക്തികള്‍ക്ക് സൈ്വരവിഹാരത്തിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. ചില ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ക്ക് ഇടതുമുന്നണിയുടെ ഘടകകക്ഷികളെപ്പോലെ സംരക്ഷണം ലഭിക്കുന്നു. ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി വനിതയ്‌ക്ക് അനുശോചനം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാവാതിരുന്നത് ഇവിടുത്തെ ജിഹാദി ശക്തികളെ സന്തോഷിപ്പിക്കുകയുണ്ടായി. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഇതിന് ലഭിക്കുന്നത് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു. കേരളം ഇസ്ലാമിക തീവ്രവാദികള്‍ താവളമാക്കുന്നതിനെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വിവരം നല്‍കിയപ്പോഴും പോലീസ് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ല. കളിയിക്കാവിളയില്‍ തീവ്രവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാനിടയാക്കിയത് തമിഴ്‌നാട് നല്‍കിയ വിവരം അവഗണിച്ചതിനാലാണ്. വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വാഗമണില്‍ ആയുധ പരിശീലനം നടത്തിയ സിമി തീവ്രവാദികളെ മധ്യപ്രദേശ് പോലീസാണ് പിടികൂടിയത്. കോടിയേരിയുടെ ഭരണകാലത്ത് ഇസ്ലാമിക തീവ്രവാദികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുക തന്നെയായിരുന്നു. പിണറായി ഭരിക്കുമ്പോഴും ഇത് നിര്‍ബാധം തുടരുകയാണ്. തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ തന്നെ അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് പ്രഹസനമായിരിക്കുമല്ലോ. കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇതു വൈകുന്തോറും അപകടത്തിലാവുന്നത് രാജ്യരക്ഷയായിരിക്കും.
മില്‍ഖ പറന്നകലുമ്പോള്‍
മില്‍ഖ സിങ് പോയ് മറയുമ്പോള്‍ ഒരു കായിക താരത്തിന്റെ വേര്‍പാടിനപ്പുറമുള്ള വേദനയാണ് രാജ്യത്തിന് അനുഭവിക്കേണ്ടിവരുന്നത്. ട്രാക്കില്‍ പറന്ന മില്‍ഖ കീഴടക്കിയത് എതിരാളികളെ മാത്രമായിരുന്നില്ലല്ലോ. ആ കുതിപ്പിന് ഇന്ത്യയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെയത്ര വിലയുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നേടിയ സ്വര്‍ണ വിജയങ്ങളും ഒളിമ്പിക്സിലെ മിന്നല്‍പ്പിണര്‍ പ്രകടനവും കുറച്ചൊന്നുമല്ല ഈ നാടിന്റെ കായിക മനസ്സിനു നല്‍കിയ ഉത്തേജനം. റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ 400 മീറ്റര്‍ പ്രകടനത്തിലൂടെ സ്ഥാപിച്ച ഇന്ത്യന്‍ റെക്കോഡ് നാലു പതിറ്റാണ്ടു നിലനിന്നു എന്നു പറയുമ്പോള്‍ത്തന്നെ ആ പ്രകടനത്തിന്റെ ആഴം അളക്കാം. ആ നാലുപതിറ്റാണ്ടിനിടെ സാങ്കേതികവും ഭൗതികവുമായ മാറ്റങ്ങള്‍ എത്ര സംഭവിച്ചിട്ടുണ്ടാകും! അതിനെയൊക്കെ അതിജീവിച്ചു നിന്ന ആ പ്രകടനം മെഡലുകള്‍കൊണ്ട് അളക്കാവുന്നതല്ല.
വിഭജനകാലത്തിന്റെ വേദനകളും യാതനകളും വേര്‍പാടിന്റെ തീരാദുഖവും അവഗണനയുടെ നീറ്റലും വിശപ്പിന്റെ വിളിയും എല്ലാം കൂടിച്ചേര്‍ന്ന മിശ്രിതമായിരുന്നു മില്‍ഖയുടെ ജീവിതം. താന്‍ പിറന്ന നാട് വിഭജനത്തില്‍ പാക്കിസ്ഥാനില്‍ പെട്ടുപോയതിന്റെ പേരില്‍ കൊടുംയാതന അനുഭവിച്ച ആയിരങ്ങളില്‍ ഒരാളായിരുന്നു മില്‍ഖ. പലായനത്തിലൂടെ മാതൃരാജ്യത്തേയ്‌ക്കു രക്ഷപ്പെട്ടപ്പോഴും നഷ്ടപ്പെട്ട ഉറ്റവരെക്കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മകള്‍ മാത്രമായിരുന്നു കൈമുതല്‍. ബന്ധുക്കള്‍ പോലും കൈവിട്ട കാലം. അവിടെ നിന്നായിരുന്നു തുടക്കം. പ്രതിബന്ധങ്ങള്‍ ചിലര്‍ക്കു ശക്തിപകരുമെന്നു പറയാറുണ്ടല്ലോ. മില്‍ഖയുടെ കാര്യത്തില്‍ അതായിരിക്കാം സംഭവിച്ചത്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള പോരാട്ടത്തിനിടെ തന്റെ മേഖല ഏതെന്നു കണ്ടെത്താന്‍ അല്‍പം വൈകിയെങ്കിലും കണ്ടെത്തിയപ്പോള്‍ അവിടെ സ്വന്തം മുദ്ര ചാര്‍ത്തി. ആധിപത്യം നേടുകയും ചെയ്തു. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ സുവര്‍ണകാലം അവിടെ തുടങ്ങി. ട്രാക്കില്‍ പറന്ന മില്‍ഖ എന്ന പട്ടാളക്കാരന്‍ നേടിയതു മെഡലുകളായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തിന് അത് അതിലപ്പുറവും പലതുമായിരുന്നു. ആത്മവിശ്വാസവും പൊരുതാനുള്ള വാശിയും നമുക്കും പലതും കഴിയും എന്ന സന്ദേശവും ആ വിജയങ്ങളിലുണ്ടായിരുന്നു. ധ്യാന്‍ചന്ദ് എന്ന മാന്ത്രികന്‍ ഹോക്കിക്കു നല്‍കിയ ഉണര്‍വാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റിക്സിന് മില്‍ഖ നല്‍കിയത്.
ശരിയല്ലാത്തതിനെ നേരിട്ട് എതിര്‍ക്കുന്ന ശീലം ഈ അത്ലറ്റിന്റെ ജീവിതത്തിന്റെ ഭാഗമായത് കടന്നുവന്ന വഴികളിലെ കയ്‌പ്പുള്ള അനുഭവങ്ങളുടെ സംഭവനയായിരിക്കാം. അതിനൊപ്പം മനസ്സിന്റെ ശുദ്ധതയും ചേര്‍ന്നപ്പോള്‍ നടത്തിയ ചില തുറന്ന പ്രതികരണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ താരത്തിന്. അതിന്റെ പേരില്‍ അര്‍ഹമായതു പലതും നിഷേധിക്കപ്പെട്ടതായി ആരോപണവും ഉയര്‍ന്നിരുന്നു. പക്ഷേ, മില്‍ഖാ സഞ്ചരിച്ചുകൊണ്ടേയിരുന്നു. മരണത്തേയും കടന്ന് അദ്ദേഹം മറയുമ്പോഴും കുറെ ഏറെ കാല്‍പ്പാടുകള്‍ ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്, പിന്നാലെ വരുന്നവര്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: