Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാനത്ത് നായ്‌ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ കുത്തിവെയ്‌പ്പ് നല്‍കണം

നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് കനൈന്‍ ഡിസ്റ്റംബര്‍.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 20, 2021, 03:03 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്തെ നായ് പ്രേമികളിലും സമൂഹത്തിലും ആശങ്കയുയര്‍ത്തി നായ്‌ക്കളില്‍ ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ പടര്‍ന്നു പിടിക്കുന്നതായി മൃഗ പരിപാലന രംഗത്തെ ആരോഗ്യ വിദഗ്ദര്‍. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി കനൈന്‍ ഡിസ്റ്റംബര്‍ രോഗം പിടിപെട്ട് നിരവധി തെരുവ് നായ്‌ക്കളും വളര്‍ത്തു നായ്‌ക്കളും മരണപ്പെട്ടതായി വെറ്റിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് കനൈന്‍ ഡിസ്റ്റംബര്‍. രോഗബാധയേറ്റ നായ്‌ക്കളില്‍ നിന്നും രോഗവാഹകരായ കുറുക്കനടക്കമുളള മറ്റ് ശ്വന വര്‍ഗ്ഗ ജീവികളില്‍ നിന്നും മറ്റ് നായ്‌ക്കളിലേക്കും രോഗം പടര്‍ന്നു പിടിക്കുന്നതെന്നും വായുവിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

പനി, വിശപ്പിലായ്‌മ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും കട്ടിയുളള സ്രവമൊലിക്കുക, ഛര്‍ദ്ദി,ചുമ, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൈറസ് നാഢീ വ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നതോടെ കാലിലേയും തലയിലേയും അനിയന്ത്രിതമായ വിറയല്‍,വേച്ച് പോവല്‍,കൈകാലുകളുടെ തളര്‍ച്ച,വായില്‍ നിന്നും നിയന്ത്രണാതീതമായി ഉമിനീര്‍ ഉഴുകുക, ച്യൂവിഗം ചവയ്‌ക്കുന്നതു പോലെയുളള ലക്ഷണങ്ങള്‍ എന്നിവ പ്രകടമാകും. ചില നായ്‌ക്കളില്‍ വയറിനടി വശത്തും തുടകള്‍ക്കിടയിലും പഴുപ്പ് നിറഞ്ഞ കുമിളഖല്‍ പ്രത്യക്ഷപ്പെടുകയും നായ്‌ക്കളുടെ കാല്‍പ്പാദത്തിനടിവശം കട്ടിയാവുകയും ചെയ്യുന്നതായും കണ്ടു വരുന്നു.

രോഗബാധയേറ്റ മുതിര്‍ന്ന നായ്‌ക്കളില്‍ 50 ശതമാനംവരേയും നായ്‌ക്കുട്ടികളില്‍ 80ശതമാനംവരേയും മരണ സാധ്യത നിലനില്‍ക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധയേറ്റാല്‍ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് രോഗനിവാരണം അസാധ്യമാക്കുകയാണെന്നും രോഗബാധയില്‍ നിന്നും രക്ഷനേടാനുളള ഏക മാര്‍ഗ്ഗം കൃത്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ നല്‍കുക മാത്രമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

ആറാഴ്ച പ്രായമാവുമ്പോള്‍ ആദ്യ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്നും 16 ആഴ്ച പ്രായംവരെ കുത്തിവെയ്‌പ്പ് തുടരേണ്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡിസ്റ്റംബര്‍ രോഗം ബാധിച്ച നായ്‌ക്കളെ ചികിത്സിക്കാനായി സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ പ്രത്യേക ഐസോലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. നായ്‌ക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കണമെന്നും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ ജില്ലാ വെറ്റിനറി ആശുപത്രിയിലെ സര്‍ജ്ജന്‍ ഷെറിന്‍ ബാ സാരംഗം ജന്മഭൂമിയോട് പറഞ്ഞു.

Tags: kannurdogVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.