ന്യൂയോര്‍ക്ക്: ഭാര്യ മരിച്ചതോടെ മകള്‍ക്ക് കുപ്പിപ്പാല്‍ നല്‍കാന്‍ പ്രയാസപ്പെടുന്ന അച്ഛന്‍. ഒര്‍ജിനാലിറ്റിക്കായി ദേഹത്ത് പാല്‍ക്കുപ്പി ഒട്ടിച്ചു വെച്ച് മുലകൊടുത്തു. അച്ഛന്റെ പാലൂട്ടല്‍ വലുതായകുട്ടിയില്‍ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ സുന്ദര ആവിഷ്‌ക്കാരമാണ് ‘പാപ്‌സ് പാപ്’ ഷോര്‍ട് ഫിലിം
കഥയ്‌ക്കപ്പുറം മനോഹരമായി എടുത്തു എന്നതാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. മരിച്ചു കിടക്കുന്ന അമ്മയുടെ മുലകിടിക്കാന്‍ ശ്രമിക്കുന്ന കൈകുഞ്ഞ്, അതിരാവിലെ അച്ഛന് കട്ടന്‍ ചായ ഇട്ടു നല്‍കുന്ന കുട്ടി, പട്ടുക്കുട്ടിയോടുള്ള സ്‌നേഹ പ്രകടനം, വാഹനമിടിച്ചു മരിച്ചു കിടക്കുന്ന പട്ടി…. എല്ലാം വളരെ തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വീടും മഴയും കിണറും ഒക്കെ കഥയുടെ മൂഡിന് യോജിച്ചവ.
അമേരിക്കന്‍ പ്രവാസിയായ വി കെ അരവിന്ദാണ് അച്ഛനായി അഭിനയിക്കുന്നത്. ദു:ഖവും നിസ്സഹായവസ്ഥയും ഒറ്റപ്പെടലും സ്‌നേഹവും ഒക്കെ ഭാവാഭിനയത്തിലൂടെ കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ അരവിന്ദിനായി. പെണ്‍കുട്ടിയായി അഭിനയിച്ച പ്രിധുനയുടെ (പിങ്കി മോള്‍) തന്മയത്വം അതിശയിപ്പിക്കുന്നതാണ്. നവീന്‍ ശ്രീരാമിന്റെ ഛായഗ്രഹണം മികച്ചതായി.
ദിപന്‍ ദാസ് സംവിധാനം ചെയ്തിരിക്കുന്നഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും വിപിന്റേതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: