Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബ്രണ്ണന്‍ തള്ളുകള്‍

അതിനെല്ലാം പുറമേയാണ് മലപ്പുറം വിഭജിക്കണമെന്ന മുറവിളി... തികഞ്ഞ മതേതരന്മാരായ മുസ്ലീം ലീഗും പുരോഗമനവാദികളും മുന്തിയ സഖാക്കന്മാരുമായ എസ്ഡിപിഐക്കാരുമാണ് തിരൂര്‍ ജില്ല വേണമെന്ന് കോലാഹലം കൂട്ടുന്നത്. ലക്ഷദ്വീപിനും ഐഷാ സുല്‍ത്താനയ്‌ക്കും ശേഷം വിജയനും വിധേയനും ഐക്യപ്പെടാനുള്ള ഒരു വഴിയാണ് തുറന്നുകിടക്കുന്നത്.

എം. സതീശന്‍ by എം. സതീശന്‍
Jun 20, 2021, 05:00 am IST
in Article

പത്തനാപുരത്തും കോന്നിയിലും വന്‍ ആയുധശേഖരം കണ്ടെടുക്കുന്നു. വനമേഖലയില്‍ തീവ്രവാദപരിശീലനക്യാമ്പ് നടന്നതായി അന്വേഷണസംഘം സൂചിപ്പിക്കുന്നു. വനഭൂമി കയ്യേറി ആയുധപരിശീലനത്തിന് ഗ്രൗണ്ടുണ്ടാക്കിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. തീവ്രവാദികള്‍ ലക്ഷ്യം വെച്ചതാരെയൊക്കെയെന്ന ദുരൂഹതകള്‍ ബാക്കിയാണ്. വാഗമണിലും പാനായിക്കുളത്തും നാറാത്തും കനകമലയിലുമൊക്കെ കണ്ടതിന്റെ ബാക്കിയാണ് പത്തനാപുരത്തും കോന്നിയിലും കാണുന്നതെന്ന അതിഗൗരവതരമായ സാഹചര്യം നിലനില്‍ക്കുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലുമെല്ലാം തീവ്രവാദ ശക്തികളുടെ സ്വാധീനമുണ്ടെന്ന ആക്ഷേപമുയരുന്നു.

പത്തനാപുരം പാടത്തെ വനമേഖലയില്‍ സ്ഥിതിഗതികള്‍ കാണാനെത്തിയ ബിജെപി നേതൃസംഘത്തെ പോലീസ് തടയുന്നു. നേതാക്കന്മാര്‍ വന്നാല്‍ പോലീസിന് കൂടെ നില്‍ക്കേണ്ടിവരുമെന്നും അത്രയും നേരം അന്വേഷണം മുടങ്ങിപ്പോയേക്കുമെന്ന എമണ്ടന്‍ ന്യായം നിരത്തിയാണ് പത്തനാപുരം സിഐ ബിജെപി നേതാക്കന്മാരെ വിലക്കാന്‍ ശ്രമിച്ചത്. സംഗതി ഇത്രയായിട്ടും മുഖ്യമന്ത്രി വിജയനും പ്രതിപക്ഷനേതാവ് വിധേയനും കെപിസിസി പ്രസിഡന്റ് സുധാകരനും മുതല്‍ പത്തനാപുരം എംഎല്‍എ ഗണേശകുമാരന്‍ വരെയുള്ള ഒരാളും ഇതുവരെ മിണ്ടിയിട്ടില്ല. അവര്‍ക്കാര്‍ക്കും പ്രതികരിക്കാനുള്ള ഗൗരവം ഈ വിഷയത്തിനുണ്ടാവില്ലെന്നാവണം നിഗമനം.

മറ്റൊരുവശത്ത് വയനാട്ടിലെ മുട്ടില്‍ മുതല്‍ കാടുള്ളിടത്തെല്ലാം മരം മുറി ആഘോഷമായി നടക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മരംമുറി മാഫിയയുടെ ആളുകളായി വിലസുന്നു. വീഴ്ചയുണ്ടായ മരങ്ങള്‍ തപ്പി സിപിഐ സംസ്ഥാനസെക്രട്ടറി നടക്കുന്നു. വെട്ടിമുറിച്ച് വെളുപ്പിക്കാനല്ലെങ്കില്‍ എന്തിന് ഒരു സര്‍ക്കാരെന്ന മട്ടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അനക്കമില്ലാതെ കാലം കഴിക്കുന്നു. കള്ളക്കടത്ത് മുതല്‍ മരം കടത്ത് വരെ അലങ്കാരമായി കൊണ്ടാടുന്ന ഒരു സര്‍ക്കാരും അതിനൊക്കെ ഒത്താശ ചെയ്യുന്ന ഒരു പ്രതിപക്ഷവും അരിയിട്ട് വാഴുന്ന കാലത്ത് ഇത്തരം കാര്യങ്ങളില്‍ പ്രതികരണം ആരായാന്‍ തന്റേടമുള്ള ഒരു നാലാംതൂണുകാരനെയെങ്കിലും കാണണ്ടെ? നിരാശാജനകമാണ് കാര്യങ്ങള്‍…

അതിനെല്ലാം പുറമേയാണ് മലപ്പുറം വിഭജിക്കണമെന്ന മുറവിളി… തികഞ്ഞ മതേതരന്മാരായ മുസ്ലീം ലീഗും പുരോഗമനവാദികളും മുന്തിയ സഖാക്കന്മാരുമായ എസ്ഡിപിഐക്കാരുമാണ് തിരൂര്‍ ജില്ല വേണമെന്ന് കോലാഹലം കൂട്ടുന്നത്. ലക്ഷദ്വീപിനും ഐഷാ സുല്‍ത്താനയ്‌ക്കും ശേഷം വിജയനും വിധേയനും ഐക്യപ്പെടാനുള്ള ഒരു വഴിയാണ് തുറന്നുകിടക്കുന്നത്.

വാക്‌സിന്‍ക്ഷാമം, വാക്‌സിനേഷനിലും പിന്‍വാതില്‍ രജിസ്‌ട്രേഷന്‍, പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊല്ലല്‍, ഇഎംഎസിന്റെ പേരില്‍ ആംബുലന്‍സിറക്കി അതില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍… കലാപരിപാടികള്‍ തുടരുകയാണ്. വാക്‌സിന്‍ സൗജന്യമായി വിളമ്പുമെന്ന് പറഞ്ഞ് പിരിച്ചെടുത്ത പണത്തിന്റെ ഗതിയെന്ത് എന്ന് ആര്‍ക്കുമറിയില്ല.  

ഒന്നിനുമില്ല ചോദ്യവും ഉത്തരവും. അന്തിച്ചര്‍ച്ചയ്‌ക്ക് കോപ്പുകൂട്ടിയിറങ്ങുന്ന പതിവ് കൂലിക്കാര്‍ കൊടകരയും ലക്ഷദ്വീപും വിട്ടിപ്പോള്‍ ബ്രണ്ണന്‍ തള്ളിന് കാതോര്‍ക്കുന്ന തിരക്കിലാണ്. പ്രബുദ്ധമലയാളിയുടെ മുന്നിലേക്കാണ് വിജയന്‍ കുറേക്കാലം ഒറ്റയ്‌ക്ക് തള്ളിക്കയറിയിരുന്നത്. അഞ്ചാണ്ട് കേരളം അത് സഹിക്കുകയായിരുന്നു. ഊരിപ്പിടിച്ച വടിവാളുകള്‍ക്ക് ഇടയിലൂടെ വിജയന്‍ നടന്നതിന്റെ രോമാഞ്ചം ഇനിയും സഖാക്കളില്‍ നിന്ന് വിട്ടുപോയിട്ടില്ല. ഇന്ദ്രനെ, ചന്ദ്രനെ പേടിക്കാത്ത കൊമ്പനാണ് താനെന്നും ഇത് വേറെ ജനുസ്സാണെന്നുമൊക്കെയുള്ള സ്വയം പൊങ്ങിത്തരത്തിന് കയ്യടിച്ച് മിന്നിക്കുമ്പോള്‍ ഓര്‍ത്തുകാണില്ല ഇപ്പുറത്തും ഒരു സ്വയംപൊങ്ങി തല പൊക്കുമെന്ന്.  

മുല്ലപ്പള്ളിയെ വെട്ടിത്താഴ്‌ത്തി കെപിസിസി പ്രസിഡന്റായ സുധാകരനാണ് വിജയന് പറ്റിയ എതിരാളിയായി തള്ളിക്കയറുന്നത്. സംഗതി കോളേജ് കാലത്തെ തല്ലും പിടിയുമാണ്. വിജയനെ ചവിട്ടിവീഴ്‌ത്തിയത് താനാണെന്ന് സുധാകരന്‍, ഒരുത്തനും എന്റെ അടുത്തേക്ക് വരില്ലെന്ന് വിജയന്‍… നോക്കണം ഇമ്മാതിരി ഗൗരവമുള്ള ഒരു ചര്‍ച്ച ഇക്കാലമത്രയും ഭൂമി മലയാളം കണ്ടിട്ടുണ്ടോ? ഇതാണ് യഥാര്‍ത്ഥ സര്‍ഗാത്മക സംവാദം.

നാക്കെടുത്ത് വാളാക്കി പരസ്പരം വീശാനാണ് രണ്ടിന്റെയും പുറപ്പാട്. ബ്രണ്ണന്‍ കോളേജില്‍ ആരാണ് തല്ലി ജയിച്ചതെന്ന് മലയാളിയെ അറിയിക്കുന്നതിലാണ് കാര്യമുള്ളത്. വിജയനോ സുധാകരനോ… ആരാണ് മുന്തിയ ഗുണ്ടയെന്ന് അറിഞ്ഞിട്ട് വേണം കേരളത്തിന് കഞ്ഞി കുടിക്കാന്‍…. ഒന്ന് രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ക്കെല്ലാം ഇരുപക്ഷത്തുമായി അണിനിരക്കാന്‍ അവസരമുണ്ട്. കാരക്കൂട്ടില്‍ ദാസന്മാരും കീനേരി അച്ചുമാരും സാക്ഷാല്‍ അലവലാതി ഷാജിമാരുമെല്ലാം ഹാജരാവണം. പുത്തന്‍കൂറ്റ് ചാനല്‍ ചാവേറുകള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കി ഇപ്പോള്‍ന്നെ അന്തിച്ചര്‍ച്ചയില്‍ സജീവമാണ്. വിജയന് ശേഷം ബ്രണ്ണന്‍ കോളേജില്‍ അരങ്ങ് വാണ ബാലന്‍ ഇപ്പോള്‍ത്തന്നെ രംഗത്തുണ്ട്. ബാലന്റെ കാലത്ത് വടിവാളുമായി നില്‍ക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അതിന്റെ ഇടയിലൂടെ നടക്കാനാകാതെ പോയത്… സുധാകരന്‍  തന്റെ പിള്ളേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് വര്‍ഷം നാല്‍പ്പത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നിട്ട് വിജയന്‍ ഉളുപ്പില്ലാതെ വിളമ്പുന്നത്.  

ഇനിയുള്ള ആറ് മണിത്തള്ളില്‍ വിജയന്റെ തല്ലിന്റെ വീരകഥകള്‍ തുടരുമെന്ന് ഉറപ്പ്. സുധാകരന്റെ മറുതള്ളും അന്തിച്ചര്‍ച്ചകളില്‍ ചാവേറുകളും വടക്കന്‍പാട്ടും കൂടിയാകുമ്പോള്‍ കേരളം പുരോഗതിയിലേക്ക് കുതിക്കും. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. കൊറോണ ഓടിയൊളിക്കും. പിരിച്ചെടുത്ത പണത്തിന്റെ വീതം വെപ്പിനെക്കുറിച്ച് ആരുമറിയില്ല. മരംമുറിയില്‍ കോടതി ഇടപെടലുണ്ടാവും വരെ ഉത്തരം പറയേണ്ടതില്ല. പത്തനാപുരത്തെയും കോന്നിയിലെയും ആയുധങ്ങള്‍ അപ്രത്യക്ഷമാകും….. ബ്രണ്ണന്‍ തള്ളുകള്‍ മാത്രം ബാക്കിയാവും. അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാ… ഇത്രേം തള്ളിക്കയറ്റാന്‍ ബ്രണ്ണന്‍ കോളേജില്‍ തള്ളിന് ഡിഗ്രി കൊടുക്കുന്ന ഇടപാടുണ്ടോ?

Tags: Pinarayi Vijayankannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.