മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആദ്ധ്യാത്മിക ജ്ഞാന സിദ്ധിക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കും. സുഹൃത്തുക്കള്‍ പലരും ശത്രുക്കളായി തീരുവാന്‍ സാധ്യതയുണ്ട്. ഉപയുക്തവും നയതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചെടുക്കുവാന്‍ സാധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഔദ്യോഗിക മേഖലയില്‍ വൃഥാ കുറ്റാരോപണ സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും സമയോചിതമായ സഹായങ്ങള്‍ ലഭ്യമാവും. സന്താനങ്ങളുടെ ഉപരി പഠന സാധ്യത തെളിയും. ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം തെളിഞ്ഞു കിട്ടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പ്രണയ കാര്യങ്ങള്‍ക്ക് വിജയമുണ്ടാവും. കൂടുതല്‍ ആത്മവിശ്വാസവും, ശാരീരിക ആരോഗ്യവും വര്‍ധിക്കും. പങ്കാളിത്തത്തോടെയുള്ള ബിസിനസുകള്‍ക്ക് നേതൃത്വം കൊടുക്കും. സ്വപ്രയത്നത്തില് ആത്മാഭിമാനം വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സുഹൃദ് ബന്ധങ്ങളുടെ പ്രതികൂല സാഹചര്യം അനുഭവിച്ചറിയും. സാഹിത്യ പ്രവര്‍ത്തനങ്ങളില്‍നിന്നും നേട്ടമുണ്ടാവും. ഊഹകച്ചവടത്തില്‍നിന്നും അപ്രതീക്ഷിതമായ ലാഭം ലഭ്യമാവും. ആദ്ധ്യാത്മിക മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യം വന്നുചേരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കര്മമേഖലയില് വിജയവും സ്വാധീനവും വര്‍ധിക്കും. നൂതന ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിടും. വിദ്യാഭ്യാസകരമായി ഉന്നത സാധ്യതകള്‍ വര്‍ധിക്കും. നഷ്ട സമ്പത്തുകള്‍ വീണ്ടെടുക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ജീവിതഗതിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയനാവും. പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടും. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ വ്യാകുലപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മാനസിക ഉല്ലാസത്തിനായി അഗമ്യമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. സുഹൃത്തുക്കളില്‍ നിന്നും ചതിക്ക് സമാനമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാവസായികപരമായും, കൃഷി സംബന്ധമായും ഈ വാരം ഗുണം ചെയ്യില്ല.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
രോഗാലസതകളില് നിന്നും മോചനവും മെച്ചപ്പെട്ട ആരോഗ്യവും വന്നുചേരും. പൂര്‍വിക അനുഭവങ്ങളുടെ പ്രചോദനത്തില്‍ ഒരു നൂതന ബിസിനസിന് തുടക്കം കുറിക്കും. ജീവിത പങ്കാളിയുടെ നിസീമമായ പ്രോത്സാഹനങ്ങള്‍, മാനസികമായി കൂടുതല്‍ കരുത്തേകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഔദ്യോഗികരംഗത്ത് ചില പ്രതിസന്ധികള്‍ വന്നുചേരും. ഉപകാരം ചെയ്തവര്‍ ശത്രു മനോഭാവത്തില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സംബന്ധമായ ചില ആനുകൂല്യങ്ങള്‍ ലഭ്യമാവും. യാത്രകളില്‍ ധനനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ശത്രുക്കളുമായി രമ്യതയില്‍ എത്തിച്ചേരും. ഗുണപരമായ സ്വാധീനം പ്രവര്‍ത്തനമേഖലയില്‍ വന്നുചേരും. അപവാദ ശ്രവണത്തിന് ഇടയുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ക്ഷതപതന സാധ്യതയുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാറ്റത്തിന് അവസരമുണ്ട്. തൊഴില്‍രംഗത്ത് ഉന്നതി സിദ്ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ബന്ധുജനങ്ങളില് നിന്നും സുഹൃത്തുക്കളില്‍നിന്നും നേട്ടമുണ്ടാവും. പുതിയ അറിവുകള്‍ക്കായി പരിശ്രമിക്കും. പ്രണയബന്ധങ്ങള്‍ സഫലീകൃതമാവും. മുന്ശുണ്ഠിയെയും കോപത്തെയും നിയന്ത്രിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: