ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ചില നിബന്ധനകളോടെ യുഎഇ സര്‍ക്കാര്‍ നീക്കി.
യുഎഇയില്‍ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അവര്‍ യുഎഇ അംഗീകരിച്ച വാക്സിനുകളില്‍ ഏതിന്റെയെങ്കിലും രണ്ട് ഡോസുകള്‍ എടുത്തിരിക്കണം. സിനോഫാം, ഫൈസര്‍ ബയോഎന്‍ടെക്, സ്ഫുട്നിക് വി, ഇന്ത്യയില്‍ നിന്നുള്ള ആസ്ട്ര സെനക വാക്സിന് എന്നിവയാണ് യുഎഇയില്‍ അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍.
യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ ഫലത്തില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ദുബായിലെത്തുന്ന യാത്രക്കാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാഫലം വരുന്നതുവരെ യാത്രക്കാര്‍ താമസസ്ഥലത്ത് ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനുള്ളില്‍ ഫലം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: