ന്യൂദല്‍ഹി: 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലേക്ക് മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ ജമ്മു കാശ്മീരിലെ 14 നേതാക്കള്‍ക്ക് ക്ഷണം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശം സംബന്ധിച്ച ഭാവികാര്യങ്ങള്‍ ആലോചിക്കാന്‍ ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് ക്ഷണിക്കാന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല നേതാക്കളെ ബന്ധപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുല്ല, മകന് ഒമര്‍ അബ്ദുല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.
പഴയ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാവ് താര ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന് ബെയ്ഗ്, ബിജെപി നേതാക്കളായ നിര്‍മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചു. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു കാശ്മീര്‍ അപ്നി പാര്‍ട്ടി അധ്യക്ഷന്‍ അല്‍താഫ് ബുഖാരി, പീപ്പിള്‍ കോണ്‍ഫറന്‍സിന്റെ സജാദ് ലോണ്‍, ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിര്‍, ബിജെപിയുടെ രവിദ്നര് റെയ്ന, പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഭീം സിംഗ് എന്നിവരെയും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കി കേന്ദ്രഭരണ പ്രദേശങ്ങളായി 2019 ഓഗസ്റ്റില്‍ വിഭജിച്ചശേഷം ആദ്യ സര്‍വകക്ഷി യോഗമാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തിനെത്തിയേക്കും. ഒമര്‍ അബ്ദുള്ളയുമായി ബന്ധപ്പെട്ടപ്പോള്‍ ക്ഷണം ലഭിച്ചുവെന്നും പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചയെക്കുറിച്ച് തീരുമാനമെടുക്കാന്‍ പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതിയും ഞായറാഴ്ച ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: