Categories: Thiruvananthapuram

വായനശാലകള്‍ വായനാനുഭവം നല്‍കുന്ന ഇടമാകണം: അച്ച്യുത് ശങ്കര്‍

വഞ്ചിയൂര്‍ ശ്രീ ചിത്തര തിരുനാള്‍ ഗ്രന്ഥശാല സംഘടിപ്പിച്ച 'വായനയും നവ സാധ്യതകളും' എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Published by

തിരുവനന്തപുരം: വായനക്കാരാന് വായനാനുഭവം നല്‍കുന്ന ഇടമായി വായനശാലകള്‍ മാറണമെന്ന്  എഴുത്തുകാരനും കേരള സര്‍വകലാശാല ബയോ ഇന്‍ഫോമാറ്റിക് വിഭാഗം തലവനുമായ ഡോ. അച്ച്യുത് ശങ്കര്‍ എസ് നായര്‍.  അത്തരമൊരു അനുഭവം നല്‍കുന്ന ഇടമായി വായനശാലകള്‍ക്ക് മാറാന്‍ കഴിഞ്ഞാല്‍ പുസ്തക വായന തിരിച്ചുവരും. ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് വഞ്ചിയൂര്‍ ശ്രീ ചിത്തര തിരുനാള്‍ ഗ്രന്ഥശാല സംഘടിപ്പിച്ച ‘വായനയും നവ സാധ്യതകളും’ എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ നല്ലരീതിയില്‍ വായന നടക്കുന്നുണ്ട്. എന്നാല്‍ മുഴുകിയ വായന അതിലൂടെ ലഭിക്കില്ല. പുസ്തകങ്ങളുടെ എണ്ണത്തേക്കാള്‍ പുസ്തക പ്രേമികള്‍ക്ക് ഒത്തുചേരാനുള്ള ഇടമായി മാറിയാല്‍ മാത്രമേ വായനശാലകള്‍ക്ക ഭാവിയുള്ളു. അച്ച്യുത് ശങ്കര്‍ പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് ആര്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷം വഹിച്ചു. ഡോ എം ജി ശശിഭൂഷണ്‍, ഡോ കെ എം ഉണ്ണികൃഷ്ണന്‍, പി. ശ്രീകുമാര്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Library