തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വൃത്തിയുമായി മുന്നോട്ട് പോകാന്‍ കൈത്താങ്ങായി 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും.
പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ് എല്‍എഫ്-2) എന്ന പേരിലാണ് ഈ വായ്പ നല്‍കുന്നത്. കേരളത്തിന് അനുവദിച്ച 1870 കോടിയില്‍ 1000 കോടി രൂപ കേരള ഗ്രാമീണ്‍ ബാങ്ക് വഴിയും 870 കോടി രൂപ കേരള സംസ്ഥാന സഹകരണ ബാങ്കുകള്‍ വഴിയുമാണ് വിതരണം ചെയ്യുക. ഇതില്‍ 1200 കോടി രൂപ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അവരുടെ കാര്ഷികപ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. ഈ വായ്പകള്‍ പ്രാഥമകി കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേന കര്‍ഷകര്‍ക്ക് നല്‍കും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച കാര്‍ഷിക വായ്പ സഹായപദ്ധതിയുടെ ഭാഗമായാണ് നബാര്‍ഡിന്റെ ഈ വായ്പ.
ഒരു വര്‍ഷത്തേക്കാണ് ഈ വായ്പ. പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ വഴിയുള്ള വായ്പകള്‍ക്ക് 6.4 ശതമാനമാണ് പലിശ നിരക്ക്. കേരള ഗ്രാമീണ്‍ ബാങ്ക് വഴിയുള്ള വായ്പകള്‍ക്ക് 7 ശതമാനമാണ് പലിശ നിരക്ക്. യഥാര്‍ത്ഥ കര്‍ഷകരിലേക്ക് വായ്പ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫീസര്‍ കണ്‍വീനറും പഞ്ചായത്തില്‍ പരമാവധി മേഖലകളില്‍ സേവനം എത്തിക്കുന്ന ബാങ്ക് മാനേജര്‍ ചെയര്‍മാനും ആയി ഒരു കമ്മിറ്റി രൂപീകരിക്കും. ഇതില്‍ പഞ്ചായത്തിലെ മുഴുവന്‍ ബാങ്കുകളുടെയും മാനേജര്‍മാര്‍, പ്രാഥമിക സഹകരണസംഘം പ്രതിനിധി, കാര്‍ഷിക അനുബന്ധ വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവരെയും പ്രത്യേക ക്ഷണിതാവായി ലീഡ് ബാങ്ക് മാനേജരെയും ഉള്‍പ്പെടുത്തും.
കേരളത്തിലെ 14 ജില്ലകളിലും ഈ വായ്പ സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: