തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് കാലത്തെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റേയും ഏറ്റുമുട്ടലിനിന്റേയും കഥകളുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമവാര്‍ത്തകളില്‍ കളംനിറയുകയാണ്. പിണറായിക്കുള്ള മറുപടിയുമായി സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി നടത്തിയ രാഷ്‌ട്രീയ കൊലപാതകത്തിന്റെ ആ കഥ വീണ്ടും സജീവമാകുകയാണ്.
വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയാണെന്നും വ്യക്തമാക്കിയ സുധാകരന്‍ ആ കേസിന്റെ എഫ്ഐആറിന്റ പകര്‍പ്പും പുറത്തുവിട്ടു. കണ്ണൂരിലെ ആദ്യ രാഷ്‌ട്രീയ കൊലക്കേസാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്‌ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരന്‍ പറഞ്ഞു. 28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ കൊലപ്പെടുത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ പാവപ്പെട്ട തയ്യല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് അക്രമികള്‍ ഇല്ലാതാക്കിയത്. രാമകൃഷ്ണനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന രാഷ്‌ട്രീയ കൊലയ്‌ക്ക് തുടക്കം കുറിക്കുകയായിരുന്നു. രാമകൃഷ്ണന്റെ കൊലപാതകമാണ് കേരളത്തിലെ ആദ്യ രാഷ്‌ട്രീയ കൊലപാതകം.
തയ്യല്‍പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് അരിയും സാധനങ്ങളുമായി നടന്നു പോകുകയായിരുന്ന രാമകൃഷ്ണനെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കുകയായിരുന്നു. കേസില്‍ പ്രതിയായിരുന്നു, അന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചെങ്കിലും തലശ്ശേരി കോടതിയിലെ റെക്കോഡ് മുറിയില്‍ പിണറായി പ്രതിയായ ആ കൊലക്കേസിന്റെ രേഖകള്‍ ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നുണ്ട്.
അന്ന് തുടങ്ങിയ കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്. രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലി അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് ക്രൂരത തുടരുകയാണ്. ജനാധിപത്യ സംവിധാനത്തെയാകെ അട്ടിമറിച്ചു കൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഭരണകൂട ഭീകരത സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ആദ്യ ബലിദാനിയായ വാടിക്കല്‍ രാമകൃഷ്ണന്‍ ഓര്‍മകള്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക