ന്യൂദല്‍ഹി: മെഡിക്കല്‍ പി.ജി അവസാന വര്‍ഷ പരീക്ഷകള്‍ മാറ്റിവെയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പരീക്ഷാ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പരീക്ഷകള്‍ ഏതു തരത്തില്‍ നടത്തണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്.
പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. 29 പിജി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി അവധിക്കാല ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ കോടതി പൊതു ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം.ആര്. ഷായും അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ പരീക്ഷാ തീയതി നിശ്ചയിക്കാവൂ എന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് വാദത്തിനിടെ നിലപാട് അറിയിച്ചു. കൊവിഡ് ഡ്യൂട്ടിക്കിടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നമെന്ന് പിജി ഡോക്ടര്‍മാരുടെ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: