ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലേക്ക് കടത്തുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍ 2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ അനധികൃത കടത്തെന്ന് സംശയിക്കപ്പെടുന്നു.
ഉത്തര്‍പ്രദേശ് എഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാറാണ് ഇന്ത്യയിലേക്ക് രോഹിംഗ്യകളെ കടത്തുന്ന നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്ത കാര്യം പുറത്ത് വിട്ടത്. ഹഫീസ് എന്ന വ്യക്തിയാണ് ഉത്തര്‍പ്രദേശിലെ മീററ്റ് കേന്ദ്രമാക്കി ഈ സംഘം നടത്തുന്നത്. മുജീബ് റഹ്മാന്‍, ഇസ്മയില്‍, അസീസുള്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവര്‍ കടത്തിയ രോഹിംഗ്യകള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ കഴിയുകയാണിപ്പോള്‍. ഏകദേശം 15ഓളം രോഹിംഗ്യകളെ ഉത്തര്‍പ്രദേശില്‍ നിന്നുമാത്രമായി അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ യുപിയിലാണ് ഏറ്റവും കൂടുതല്‍ രോഹിംഗ്യകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ മ്യാന്‍മര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് പതിവായി ഇന്ത്യയിലേക്ക് കടത്തുന്നത്.
നിയമവിരുദ്ധമായ രേഖകള്‍ ഉണ്ടാക്കുക, മനുഷ്യക്കടത്ത് എന്നിവയിലും ഈ സംഘം വ്യാപൃതരാണ്. മ്യാന്‍മറിലെ റാഖിനെ സ്റ്റേറ്റിലാണ് രോഹിംഗ്യ മുസ്ലിങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ 2017ല്‍ അവര്‍ക്കെതിരെ കലാപമുണ്ടായപ്പോള്‍ 7.4 ലക്ഷം രോഹിംഗ്യ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് ഓടിപ്പോയി. ആകെ 14 ലക്ഷം രോഹിംഗ്യകളാണ് മ്യാന്‍മറില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: