തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് പാലും ബ്രഡും വിതരണം ചെയ്ത് കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്. വിശപ്പില്‍ വലയുന്നവരെ സഹായിക്കുന്നതിന് പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷയ പാത്രം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ എല്ലാ വീടുകളിലേയ്ക്കും സൗജന്യമായി പാലും ബ്രഡും വിതരണം ചെയ്തത്.
ജില്ലയിലെ മലയോര ഗ്രാമമായ വാഴിച്ചലില്‍ പ്രവര്‍ത്തിക്കുന്ന മലനാട് മില്‍ക്ക് ഫാര്‍മേഴ്സ് സൊസൈറ്റിയാണ് പഞ്ചായത്തിന് പാലും ബ്രഡും നല്‍കിയത്. അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാവീട്ടിലും ഒരു കവര്‍ പാലുംബ്രഡ്ഡും എത്തിച്ചു നല്‍കുന്നത് പുരോഗമിക്കുകയാണ്. പഞ്ചായത്തിനോട് സഹകരിച്ച മലനാട് മില്‍ക്ക് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് ഹൃദയംഗമമായ നന്ദിയറിയുക്കുന്നതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
കൊവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം കാഴ്്ചവെച്ചതിന് ബിജെപി ഭരിക്കുന്ന പഞ്ചായത്ത് പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൊറോണ കണക്കുകള്‍ കുത്തനെ ഉയര്‍ന്ന മേഖലയില്‍ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്തിയതായി ചൂണ്ടികാണിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: