തിരുവനന്തപുരം : കോര്പ്പറേഷന് അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായാണ് മറുപടി നല്‍കേണ്ടത്. അല്ലാതെ എന്നെ. പിച്ചി മാന്തി എന്ന് പറഞ്ഞ് നിലവിളിക്കാന്‍ ക്ലാസ്സ് അല്ല നഗരസഭ. പൊങ്കാല മാലിന്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനെന്ന് തിരുവനന്തപുരം മേയര്‍ ആര്യ അജിത്തിന്റെ പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത്.
അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം കൊണ്ടുവരികയും വിഷയത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ വാക് തര്‍ക്കം ഉടലെടുക്കുകയും ചെയ്തു. പിന്നാലെ ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തനിക്ക് അറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് താന്‍ വളര്ന്നുവന്നതെന്നായിരുന്നു മേയര്‍ പ്രതികരിക്കുകയായിരുന്നു. എന്നാല്‍ നഗരസഭയ്ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നതോടെയാണ് കരമന അജിത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പൊതുനിരത്ത് പൊങ്കാല നടന്നില്ലേലും അതിന്റെ മാലിന്യം നീക്കം ചെയ്യാന്‍ 21 ടിപ്പറുകള്‍ വാടകയ്ക്കെടുത്ത അഴിമതി അറിവുള്ളതാണല്ലോ. നഗരസഭയ്ക്ക് സ്വന്തമായി 15 ടിപ്പറുകളുണ്ട്. അതില്‍ 12 എണ്ണം കവേര്‍ട് ടിപ്പറുകളും, 3 എണ്ണം ഓപ്പണ്‍ ടിപ്പറുകളും, 12 കവേര്‍ഡ് ടിപ്പറുകളില്‍ 7 എണ്ണം മാസങ്ങളായി കട്ടപ്പുറത്താണ്. 3 ഓപ്പണ്‍ ടിപ്പറുകളില്‍ 1 എണ്ണവും കേടാണ്.
ഇത്രയും ഉണ്ടായിട്ടാണ് സിപിഎം കാരുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകള്‍ ഭീമമായ തുകയ്ക്ക് വാടകയ്ക്കെടുത്ത് ഇല്ലാത്ത മാലിന്യം മാറ്റിയത്. എന്തുകൊണ്ട് മുകളില്‍ പറഞ്ഞ കേടായ ടിപ്പറുകള്‍ നന്നാകുന്നില്ല. മാലിന്യം നീക്കാന്‍ ടിപ്പറുകള്‍ വേണ്ടി വരും എന്നും അറിയാവുന്നതാണ്. എന്ത്കൊണ്ട് നേരത്തെ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ് ചോദ്യം. അപ്പോള്‍ അമ്മയില്ലേ പെങ്ങളില്ലേ എന്ന കരച്ചിലല്ല മറുപടി ആയി തരേണ്ടത്.
എകെജി സെന്ററിലെ എല്‍കെജി കുട്ടി എന്ന വിശേഷണം മാറ്റേണ്ടത് പ്രവൃത്തിയില്‍ പക്വത കൊണ്ട് വന്നിട്ടാണ്. അല്ലാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നിലവിളിച്ചിട്ടും മേയറുടെ അഴിമതികളില്‍ അന്വേഷണം വേണമെന്നാവശ്യം വോട്ടിനിട്ട് തള്ളിയുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: