ന്യൂദല്‍ഹി: രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാകുമോ. സാധ്യത തള്ളാന്‍ കഴിയില്ലന്ന തരത്തിലാണ് ചര്‍ച്ചകള്‍. ദേശീയ നേതൃത്വം മാറ്റണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഗ്രഹം നടക്കാത്തതിനു കാരണം വിശ്വസ്ഥരെ കിട്ടാത്തതാണ്. താന്‍ ഇല്ലന്നു പറഞ്ഞ് മാറി നിന്നപ്പോള്‍ അമ്മ സോണിയയെ വീണ്ടു പ്രസിഡന്റാക്കിയതും അതിനാലാണ്. പ്രമുഖ നേതാക്കളെല്ലാം തന്നെ നേതൃമാറ്റം ആഗ്രഹിക്കുന്നു. പലരും പരസ്യമായി പറയുകയും ചെയ്തു.
അധ്യക്ഷ പദവിയക്ക് ചെന്നിത്തലക്ക് അയോഗ്യത ഒന്നും ഇല്ല. സംഘടനാരംഗത്തും ഭരണ രംഗത്തും ചെന്നിത്തലയോളം പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്തില്‍ കുറവാണ്. ഉള്ളവര്‍ പ്രായം ചെന്നവരും. നാലു തവണ എംപിയും അത്രയും പ്രാവശ്യം എംഎല്‍എയും രണ്ടു തവണ മന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെയായി ഭരണരംഗത്ത് ദീര്‍ഘ നാളത്തെ പരിചയം. എന്‍ എസ് യു ദേശീയ അധ്യക്ഷന്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ സംഘാടനാരംഗത്ത ഉന്നത പദവിയിലിരുന്നതിന്റെ അനുഭവം. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം. എല്ലാം ചെന്നിത്തലയക്ക് അനുകൂല ഘടകങ്ങളാണ്.
’39 വര്‍ഷം മുന്‍പ് രാജീവ് ഗാന്ധി തന്നെ ദല്‍ഹിക്കു വിളിപ്പിച്ചു. എന്എസ്യു പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചു’ ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധി വിളിച്ചിട്ട് ദല്‍ഹിക്ക് പുറപ്പെടും മുന്‍പ് ചെന്നിത്ത ട്വീറ്റ് ചെയ്തു.
17 വര്‍ഷം മുന്‍പ് വര്‍ക്കിംഗ് കമ്മറ്റിയില്‍ അംഗമായിരുന്ന ചെന്നിത്തലയക്ക് ദേശീയ അധ്യക്ഷ പദവി ഒഴികെ എന്തു കൊടുത്താലും കുറവായിപോകുമെന്നാണ് അദ്ദേഹത്തിന്റെ ഭക്തരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: