തിരുവനന്തപുരം: ഐ എസിലേക്ക് പോയി അഫ്ഗാന് ജയിലില്‍ കഴിയുന്ന മലയാളി യുവതികളെ ഡീ ബ്രെയിന്‍ വാഷിംഗ് നടത്തി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ശ്രുതി ഭട്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലവ് ജിഹാദ് ഉള്‍പ്പടെയുള്ള മതപരിവര്‍ത്തന തന്ത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ ശക്തികളെയും ഭീകരവാദ റിക്രൂട്ട്മെന്റ് ഏജന്‍സികളേയും കണ്ടെത്താമെന്ന് ജിഹാദില്‍ കുടുങ്ങി മതംമാറിയ ശ്രുതി ഫേസ് ബുക്കില്‍ കുറിച്ചു. അതിന് കഴിയുന്ന സമര്‍ത്ഥരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള കേന്ദ്ര ഭരണവും നമുക്കുണ്ട്. ഭീകരവാദം, തീവ്രവാദം, ലവ് ജിഹാദ് തുടങ്ങിയവയ്ക്ക് തെളിവെവിടെ എന്ന് ചോദിക്കുന്ന യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ഈ നടപടി തുണയ്ക്കും. റാഡിക്കലൈസേഷനു വിധേയമായ ഇവരെ ആന്റി ഇന്‍ഡോക്ട്രിനേഷന്‍ (സിദ്ധാന്തോപദേശം) ചെയ്യാന്‍ തയ്യാറാണെന്ന് ആര്‍ഷവിദ്യാസമാജം കൗണ്‍സിലര്‍ ആയ ശ്രുതി പറയുന്നു.
കാസര്‍ഗോഡ് ഹവ്യക്ക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രുതി ഇസ്ലംമത സ്വാധീനത്താല്‍ റഹ്മത്തായ വാര്‍ത്ത ഏറെ വിവാദമായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട പതിനായിരങ്ങളിലൊരാളായിരുന്നു ഈ സ്കൂള്‍ അധ്യാപികയും. ആര്‍ഷ വിദ്യാ സമാജത്തില്‍ എത്തി സനാതന ധര്‍മ്മം പഠിക്കുവാനുള്ള അവസരം ഉണ്ടാകുകയും ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. ആയിരങ്ങളെ നേര്‍വഴി കാണിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശ്രുതിയുടെ യുട്യൂബിലൂടെയുള്ള അനുഭവസാക്ഷ്യം ഇതിനകം 50 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. മതംമാറ്റങ്ങള്‍ക്ക് പിന്നിലെ യഥാര്ത്ഥകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കാണിച്ച് പുസ്തകവും എഴുതി. ആര്‍ഷ വിദ്യാസമാജത്തിലെ പൂര്‍ണ്ണ സമയ പ്രവര്ത്തകയാണിപ്പോള്.
”ഈ നാല് യുവതികള്‍ ഇരകള്‍ മാത്രമാണ്. ഇവരെ കുടുക്കി ബ്രെയിന്‍ വാഷിംഗ് നടത്തി ഭീകര മാനസികാവസ്ഥയിലെത്തിച്ച – ഇവരെ ഐ എസ്സിലെത്തിക്കാന്‍ എല്ലാ വിധ സഹായവും ചെയ്ത കറുത്ത ശക്തികള്‍ ഇന്നും ഇവിടെ അടുത്ത ഇരകളെ തേടി വിഹരിക്കുന്നു. ഇവരെ തിരിച്ചെത്തിക്കാതിരിക്കേണ്ടത് ഈ നീച ശക്തികളുടെ താത്പര്യമാണ്. ഈ തന്ത്രത്തില്‍ വീഴരുത്.ജിഹാദിയന്‍ തീവ്രവാദ മനോഭാവത്തിലായിരുന്ന എന്നെപ്പോലുള്ളവരും ഒരുപക്ഷേ ആര്‍ഷവിദ്യാസമാജത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇതുപോലെ പോകുമായിരുന്നു.
നിമിഷ, സോണിയ, മെറിന് തുടങ്ങിയവരുടെ ഇന്നത്തെ മാനസികാവസ്ഥ – അത് അവരുടെ മാത്രം കുറ്റമോ കുഴപ്പമോ അല്ല. തെറ്റായ ഒരു ഐഡിയോളജി കുത്തിവച്ചു ബ്രെയിന്‍വാഷിംഗ് നടന്നത് കൊണ്ടാണ് അവരുടെ മനോഭാവം ഇങ്ങനെയായത്. ഹിന്ദുവും ക്രിസ്ത്യാനിയും ആയിരുന്ന സമയത്ത് ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതിരുന്നവര്‍ മതംമാറി ഐഎസ് പോലുള്ള കൊടും ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന സംഘടനകളിലേക്ക് പോവുക എന്നു പറഞ്ഞാല്‍ എത്രമാത്രം റാഡിക്കലൈസേഷന്, ഇന്‍ഡോക്ട്രിനേഷന്‍ അവിടെ നടന്നുവെന്ന് ഓര്‍ത്തു നോക്കൂ! ഇത്തരം തീവ്രവാദ ചിന്താഗതികള്‍ ഉണ്ടായിരുന്ന ഞങ്ങള്‍ക്ക് അത് നന്നായി മനസിലാകും.
അതുകൊണ്ട് ഇവരെ ഡീ ബ്രെയിന്‍ വാഷിംഗ് അല്ലങ്കില്‍ ആന്റി ഇന്‍ഡോക്ട്രിനേഷന്‍ നടത്തി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ജിഹാദി ശക്തികളെ തകര്‍ക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികള്‍ക്ക് ജീവിക്കുന്ന ഉദാഹരണങ്ങളായി ജീവിക്കുവാനും ഇവര്‍ തയ്യാറായാല്‍ എത്ര നന്നായിരിക്കും?” ശ്രുതി ഫേസ് ബുക്കില്‍ എഴുതി.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പതിനെട്ട് വയസ്സ് കഴിഞ്ഞ ഒരു യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് മതവും സ്വീകരിക്കാമെന്നും അവര്‍ക്ക് ഇഷ്ടപ്രകാരം എവിടെയും പോകാമെന്നുമുള്ള നിലപാടിലാണ് ബഹുമാനപ്പെട്ട കോടതി നിമിഷ ഫാത്തിമയെ വീണ്ടുകിട്ടാനായി മാതാവ് നല്കിയ ഹര്‍ജിയില്‍ വിധി പ്രഖ്യാപിച്ചത്. ഈ നാല് യുവതികള്‍ ഐ എസില്‍ ചേര്‍ന്നത് സ്വയം എടുത്ത തീരുമാനമായതിനാല്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആര്‍ക്കും സഹതാപം തോന്നേണ്ടതില്ല. പക്ഷേ അവരെ ഇങ്ങോട്ട് വരുത്തേണ്ട എന്ന അന്തിമ നിലപാട് എടുക്കുന്നതിനു മുമ്പ് സദയം ചില കാര്യങ്ങള്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. നിയമപ്രകാരം ഇന്ത്യന്‍ പൗരകളായ ഇവരെ അധികകാലം നമുക്ക് പുറത്ത് നിര്‍ത്താനാകില്ല എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. കൊടും കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരെപ്പോലും വിട്ടുകിട്ടാനാണ് നാം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലവ് ജിഹാദ് ഉള്‍പ്പടെയുള്ള മതപരിവര്‍ത്തന തന്ത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ ശക്തികളെയും ഭീകരവാദ റിക്രൂട്ട്മെന്റ് ഏജന്‍സികളേയും കണ്ടെത്താം. അതിന് കഴിയുന്ന സമര്‍ത്ഥരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള കേന്ദ്ര ഭരണവും നമുക്കുണ്ട്. ഭീകരവാദം, തീവ്രവാദം, ലവ് ജിഹാദ് തുടങ്ങിയവയ്ക്ക് തെളിവെവിടെ ? എന്ന് ചോദിക്കുന്ന യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ഈ നടപടി തുണയ്ക്കും.
ഈ നാല് യുവതികള്‍ ഇരകള്‍ മാത്രമായിരുന്നുവെന്നോര്മ്മിക്കുക. ഇവരെ കുടുക്കി ബ്രെയിന്‍ വാഷിംഗ് നടത്തി ഭീകര മാനസികാവസ്ഥയിലെത്തിച്ച – ഇവരെ ഐ എസ്സിലെത്തിക്കാന്‍ എല്ലാ വിധ സഹായവും ചെയ്ത കറുത്ത ശക്തികള്‍ ഇന്നും ഇവിടെ അടുത്ത ഇരകളെ തേടി വിഹരിക്കുന്നുവെന്ന വസ്തുത കാണാതിരിക്കരുത്. ഇവരെ തിരിച്ചെത്തിക്കാതിരിക്കേണ്ടത് ഈ നീച ശക്തികളുടെ താത്പര്യമാണ്. നാം ഈ തന്ത്രത്തില്‍ വീഴരുത്.
ജിഹാദിയന്‍ തീവ്രവാദ മനോഭാവത്തിലായിരുന്ന എന്നെപ്പോലുള്ളവരും ഒരുപക്ഷേ ആര്‍ഷവിദ്യാസമാജത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇതുപോലെ പോകുമായിരുന്നു.
നിമിഷ, സോണിയ, മെറിന് തുടങ്ങിയവരുടെ ഇന്നത്തെ മൈന്‍ഡ് സെറ്റ് – അത് അവരുടെ മാത്രം കുറ്റമോ കുഴപ്പമോ അല്ല. തെറ്റായ ഒരു ഐഡിയോളജി കുത്തിവച്ചു ബ്രെയിന്‍വാഷിംഗ് നടന്നത് കൊണ്ടാണ് അവരുടെ മനോഭാവം ഇങ്ങനെയായത്. അല്ലെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ ഹിന്ദുവും ക്രിസ്ത്യാനിയും ആയിരുന്ന സമയത്ത് ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതിരുന്നവര്‍ മതംമാറി ഐഎസ് പോലുള്ള കൊടും ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന സംഘടനകളിലേക്ക് പോവുക എന്നു പറഞ്ഞാല്‍ എത്രമാത്രം റാഡിക്കലൈസേഷന്, ഇന്‍ഡോക്ട്രിനേഷന്‍ അവിടെ നടന്നുവെന്ന് ഓര്‍ത്തു നോക്കൂ! ഇത്തരം തീവ്രവാദ ചിന്താഗതികള്‍ ഉണ്ടായിരുന്ന ഞങ്ങള്‍ക്ക് അത് നന്നായി മനസിലാകും.
അതുകൊണ്ട് ഇവരെ ഡീ ബ്രെയിന്‍ വാഷിംഗ് or ആന്റിഇന്ഡോക്ട്രിനേഷന് നടത്തി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ജിഹാദി ശക്തികളെ തകര്‍ക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികള്‍ക്ക് ജീവിക്കുന്ന ഉദാഹരണങ്ങളായി ജീവിക്കുവാനും ഇവര്‍ തയ്യാറായാല്‍ എത്ര നന്നായിരിക്കും?!
അധികാരികളോട് ഒരു അഭ്യര്‍ത്ഥന !
അഫ്ഗാന് ജയിലില്‍ കഴിയുന്ന ഈ യുവതികളുമായി വീഡിയോ or ഓഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്താനുള്ള സൗകര്യം ആര്ഷവിദ്യാസമാജത്തിനു നല്കിയാല് ഇവരെ ആന്റിഇന്ഡോക്ട്രിനേഷന് or ഡിബ്രെയിന്വാഷിംങ്ങിലൂടെ തിരിച്ചുകൊണ്ടുവരുവാനായി പരമാവധി ശ്രമിക്കുവാന് ആര്‍ഷവിദ്യാസമാജം തയ്യാറാണ്. ഇപ്പോഴും ഭീകരവാദികളെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല എന്നതും മതമൗലിക ചിന്താഗതിയില്‍ നിന്ന് അണുവിട വ്യതിചലിച്ചിട്ടില്ല എന്നതും കാണാതിരിക്കുന്നില്ല.എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ മതമൗലിക ചിന്താഗതിയുണ്ടായിരുന്ന- മറ്റുള്ളവരോട് വാദിച്ച് അവരെ മതം മാറ്റാന്‍ വരെ കഴിവുണ്ടായിരുന്ന- കടുത്ത ഹിന്ദു വിദ്വേഷ – രാഷ്ട്ര വിരുദ്ധ -ഭീകര ചിന്താഗതിയിലേയ്ക്ക് മാറിയ ആയിരങ്ങളെ തിരിച്ചു കൊണ്ടുവന്ന അനുഭവക്കരുത്ത് നല്കുന്ന ആത്മവിശ്വാസമാണ് ഞങ്ങളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ഞാനടക്കമുള്ള ആര്‍ഷ വിദ്യാ സമാജത്തിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ ചിത്ര ജി കൃഷ്ണന്, ആതിര, ശാന്തികൃഷ്ണ, വിശാലി, ഗായത്രി, സ്മിത, അനഘ, രുദ്ര, സുകേഷ്, ശ്രീജേഷ്, സുബിന്, അമൃത, ശിവപ്രിയ തുടങ്ങിയവര്‍ ഇന്ന് സനാതന ധര്‍മ്മ പ്രചാരകരാണ് എന്ന യാഥാര്‍ത്ഥ്യവും കണ്മുന്നിലുണ്ട്.
നിയമ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് എന്തൊക്കെ വാദങ്ങള്‍ പറഞ്ഞാലും ഭാരത പൗരന്മാര് എന്ന നിലയ്ക്ക് ഇവരെ നമുക്ക് സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. എന്നെങ്കിലും അത് വേണ്ടി വരും. ഇവരെ ഇവിടെ കൊണ്ടുവന്നു വിചാരണ ചെയ്യുകയല്ലേ നല്ലത്?!
ഇവിടെയോ അവിടെയോ ഒരു കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് എന്നന്നേക്കുമായി അവരെ പുറത്തു നിര്‍ത്താന്‍ ഭാരതത്തിന്റെ നിയമം അനുവദിക്കുന്നില്ല എന്നാണ് എന്റെ പരിമിതമായ അറിവ്. ഉദാഹരണമായി പറയുകയാണെങ്കില്‍ മയക്കുമരുന്ന് തീവ്രവാദ ആള്‍ക്കാരെ പോലും നമ്മള് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടാറുണ്ട്. കൂടിവന്നാല്‍ അഫ്ഗാന് ജയിലില്‍ ഇവര്‍ (ഈ നാല് യുവതികള്‍) കഴിഞ്ഞാലും കുറച്ചുനാള്‍ കഴിയുമ്പോള്‍ നമുക്ക് സ്വീകരിക്കേണ്ടിവരും! രാജ്യത്തിന്റെ സുരക്ഷ നോക്കി കേന്ദ്രഗവണ്മെന്റ് ഈ വിഷയത്തില്‍ എടുക്കുന്ന എന്തു തീരുമാനത്തെയും ആര്‍ഷവിദ്യാസമാജം പിന്തുണയ്ക്കുന്നു. പക്ഷേ, റാഡിക്കലൈസേഷനു വിധേയമായ ഇവരെ ആന്റി ഇന്‍ഡോക്ട്രിനേഷന്‍ ചെയ്യാന്‍ ആര്‍ഷവിദ്യാസമാജത്തിന് അവസരം തരുകയാണെങ്കില്‍ രാജ്യത്തിനും ഇവിടുത്തെ ജനതയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി അവരുടെയും കൂടി നന്മയ്ക്കായി മനുഷ്യത്വത്തിന്റെ പേരില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ഷവിദ്യാസമാജം തയ്യാറാണ്.
ഇവരുമായുള്ള സംഭാഷണം ഒരു ചര്‍ച്ച പോലെ ആയിരിക്കണമെന്ന നിബന്ധന മാത്രം ആര്‍ഷവിദ്യാസമാജം മുന്നോട്ടുവയ്ക്കുന്നു. യുവതികള്‍ അഫ്ഗാന് ജയിലില്‍ ആയതുകൊണ്ട് മാത്രമാണ് വീഡിയോ അഥവാ ഓഡിയോ കോണ്‍ഫറന്‍സ് എന്ന ആശയം ഉയര്‍ത്തുന്നത്.
തീവ്രവാദ ആശയത്തില്പെട്ട് വീടുവിട്ട് ഇറങ്ങിയ, സിറിയയിലേക്കും യമനിലേക്കും പോയി ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കാനിരുന്ന അയ്യായിരത്തിലേറെ പേരെ തിരികെ സ്വധര്മ്മത്തിലെത്തിച്ചവര് എന്ന നിലയ്ക്കാണ് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ ആര്‍ഷവിദ്യാസമാജം ഈ അഭ്യര്‍ത്ഥന ബഹുമാനപ്പെട്ട ഭാരത സര്‍ക്കാരിനും അതുപോലെ പൊതുജനങ്ങള്‍ക്ക് മുമ്പാകെയും നടത്തുന്നത്. അവര്‍ തെറ്റ് തിരിച്ചറിയുകയും എങ്ങനെയാണ് ഇതിലേക്ക് പോകാന്‍ ഇടയായത് എന്ന് വെട്ടിത്തുറന്ന് പറയാന്‍ തയ്യാറാകുകയും ചെയ്താല്‍ സമൂഹത്തിനും അതൊരു വലിയ ഉപകാരമാകും. ഇതുപോലെയുള്ള ചതിക്കുഴികള്‍ മനസ്സിലാക്കാതെ പോകുന്ന പതിനായിരക്കണക്കിന് യുവതികള്‍ക്ക് ഒരു ചരിത്രപാഠമാകും. ഇസ്ലാമിക ജിഹാദി റിക്രൂട്ട്മെന്റില്‍ നഷ്ടം സംഭവിച്ച് വെന്തുരുകുന്ന ഇവരുടെ ഹിന്ദു – കൃസ്ത്യന്‍ കുടുംബങ്ങള്‍ക്കും അത് ആശ്വാസമാകും. അല്ലെങ്കില്‍ മക്കളെ മതം മാറ്റി ഭീകരവാദ പാളയത്തിലേക്കെത്തിച്ച കറുത്ത ശക്തികള്‍ ഇവരുടെ മാതാപിതാക്കളേയും അവരുടെ ഉപകരണങ്ങളാക്കും!
ഒ.ശ്രുതി
ആര്‍ഷവിദ്യാസമാജം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: