Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വായനയുടെ രമണീയകാലം

വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എന്‍. പണിക്കരാണ് ഗ്നന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. മലയാളി നാളെ വായനാദിനമാചരിക്കുമ്പോള്‍ അത് പി.എന്‍. പണിക്കര്‍ക്കുള്ള ആദരവുകൂടിയാണ്. അദ്ദേഹത്തിന്റെ ചരമദിനത്തിലാണ് നമ്മള്‍ വായനാദിനം ആചരിക്കുന്നത്. കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jun 18, 2021, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

”രമണതരംഗം വൈകിയിട്ടാണെങ്കിലും എന്റെ ഗ്രാമത്തിലേക്കും എത്തുന്നു. അച്ചടിച്ചു തീരുമ്പോഴേക്കും വിറ്റുപോകുന്നതിനാല്‍ പുസ്തകമന്വേഷിച്ച് തൃശ്ശൂരിലേക്ക് തീര്‍ഥയാത്രപോയ ജ്യേഷ്ഠന്‍ വെറുംകൈയ്യോടെ വന്നു. അപ്പോള്‍ ആരോപറഞ്ഞു, പന്നിയൂരൊരു വീട്ടില്‍ രമണന്റെ കയ്യെഴുത്തുപ്രതിയുണ്ട്. ഉടനെ പന്നിയൂര്‍ക്ക്…

വായിച്ചിട്ട് പിറ്റേന്ന് കൊടുക്കാമെന്ന വാക്കിന്മേലാണത്രെ അതു കിട്ടിയത്. കൊച്ചുണ്ണിയേട്ടനും ഓപ്പുവും ഇരുന്ന് അതു പകര്‍ത്താന്‍ തുടങ്ങി. ഒരാള്‍ കുറേ എഴുതുമ്പോള്‍ മറ്റേയാള്‍ ഏറ്റെടുക്കും. പകുതിപകലും രാത്രിയുമാണുള്ളത്. പത്തുവയസ്സുകാരനായ ഞാന്‍ സഹായിക്കാന്‍ സന്നദ്ധനായി അടുത്തുകൂടി. ഒരു പുസ്തകം, ഒരു കവിതാപുസ്തകം പകര്‍ത്തിയെഴുതല്‍ അവിടെ പത്തായപ്പുരയുടെ മുകളില്‍ ഒരു യജ്ഞമായി മാറിയിരിക്കുന്നു…..മാറിമാറി എഴുതി പിറ്റേന്ന് ഉച്ചതിരിഞ്ഞപ്പോഴേക്കും പകര്‍ത്തി അവസാനിപ്പിച്ചു. കടംവാങ്ങിയ കയ്യെഴുത്തു പ്രതി തിരിച്ചേല്‍പ്പിച്ചു…”

ചങ്ങമ്പുഴയുടെ ‘രമണന്‍’ എന്ന വിഖ്യാതകൃതി വായിക്കാന്‍ ഏതാണ്ട് എഴുപത്തിയേഴ് കൊല്ലങ്ങള്‍ക്കുമുമ്പ് തന്റെ സഹോദരങ്ങള്‍ നടത്തിയ ബൃഹദ് യജ്ഞത്തെക്കുറിച്ച് എം.ടി. വാസുദേവന്‍നായര്‍ എഴുതിയതിങ്ങനെയാണ്. അക്ഷരാര്‍ഥത്തില്‍ അതൊരു യജ്ഞമായിരുന്നു. ഭാഷാസാഹിത്യത്തില്‍ രമണന്‍ എന്ന കാവ്യം സൃഷ്ടിച്ചതുപോലൊരു തരംഗം പിന്നീട് ഉണ്ടായിട്ടില്ല. എങ്ങനെയും കൃതി വായിക്കാനുള്ള വെമ്പലായിരുന്നു എല്ലാവര്‍ക്കും. അച്ചടിക്കുന്നതപ്പോള്‍ തന്നെ വിറ്റുതീരും. പുതിയത് അച്ചടിച്ചു പുറത്തുവരുന്നതിനായി കാത്തിരിക്കുന്ന വായനക്കാര്‍. അച്ചടിച്ചതു തേടിനടന്ന് നിരാശരായവര്‍ പലരും പുസ്തകം പകര്‍ത്തിയെഴുതി സൂക്ഷിക്കാന്‍ തുടങ്ങി. എങ്ങനെയും രമണന്‍ സ്വന്തമാക്കുകയെന്നതായിരുന്നു ലക്ഷ്യം. രമണീയമായ ആ മഹാകാലത്തെക്കുറിച്ചാണ് എംടി എഴുതിയത്. രമണീയമായ അക്കാലം വായനയുടെ ഉത്സവക്കാലമായിരുന്നു. വായനയെ ആഘോഷമാക്കിയ കാലം.  

രമണനുവേണ്ടി പ്രസാധകനെ തേടി മണിയോര്‍ഡറുകളുടെ പ്രവാഹമായിരുന്നു. പട്ടാളക്യാമ്പുകളില്‍ നിന്ന് റോഡുപണിക്കായി ആസാമിലേക്ക് റിക്രൂട്ട് ചെയ്ത കൂലിപ്പട്ടാളത്തിന്റെ കൂടാരങ്ങളില്‍ നിന്ന്, മണിയോര്‍ഡറുകള്‍ പെരുകിയപ്പോള്‍ തപാല്‍വകുപ്പില്‍ അതിനായി പ്രത്യേകവിഭാഗം തന്നെ തുറന്നു. പ്രസാധകനെതേടിയുള്ള മണിയോര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ജീവനക്കാരും വേണ്ടിവന്നു. പുസ്തകം തപാലില്‍വരുത്തിയ ആസാംപണിക്കാര്‍ പലരും വായിക്കാനറിയാത്തവരായിരുന്നു എന്ന് എംടി എഴുതുന്നു.  

”…എന്നാലും ഒരു രമണന്‍ സ്വന്തമാക്കാന്‍ അവരാഗ്രഹിച്ചു. കൂട്ടിവായിക്കാനറിയാവുന്ന ഒരാള്‍ വായിച്ചതുകേട്ടുകൊണ്ട് അവര്‍ പരിസരം മറന്നിരുന്നു. അവര്‍ക്ക് സ്വന്തം ഗ്രാമം മരതക്കാടുകള്‍ തിങ്ങിവിങ്ങിയ മരതകകാന്തി പ്രദേശങ്ങളായി. ഇടയ സഖാക്കളായി അവര്‍ മാറി. ഗ്രാമത്തിലെ വലിയവീട് ചന്ദ്രികയുടെ മണിഹര്‍മ്യമായി. കേട്ടുകേട്ട് അവര്‍ക്ക് രമണന്‍ മനഃപാഠമായി. അവരുടെ ഓര്‍മ അല്പായുസ്സായിരുന്നില്ല. വെള്ളിവെളിച്ചത്തിലെത്തുന്ന താരകുമാരനോടുള്ള ആരാധനയല്ല അത്. അവര്‍ക്ക് കവിയുടെ വാക്കുകള്‍ സ്വകാര്യസമ്പാദ്യമായി മാറിയിരുന്നു…”

വായിക്കാനറിയുന്നവരും അറിയാത്തവരുമെല്ലാം ഇത്രയധികം സ്‌നേഹിച്ച മറ്റൊരു പുസ്തകം മലയാളത്തിലില്ല. 1936ലാണ് രമണന്‍ പുറത്തുവരുന്നത്. പുസ്തകത്തിന് 85 വയസ്സാകുമ്പോഴും രമണന്റെ വായനക്കാര്‍ കുറയുന്നില്ല. ഇപ്പോഴും പുസ്തകം വില്പനയില്‍ തന്നെയുണ്ട്. ചങ്ങമ്പുഴ രോഗശയ്യയിലായപ്പോള്‍ പലരും അദ്ദേഹത്തോട് ചോദിച്ചു, പണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന്. സാമ്പത്തികക്ലേശം തനിക്കൊട്ടുമില്ലെന്നായിരുന്നു കവിയുടെ വാക്കുകള്‍. രോഗവിവരം അറിഞ്ഞ് സാധാരണക്കാരായ വായനക്കാര്‍ അയച്ചുകൊടുത്ത മണിയോര്‍ഡറുകളായിരുന്നു കവിയുടെ ചികിത്സയ്‌ക്കുള്ള സമ്പാദ്യം. രമണനെ വായനക്കാര്‍ അത്രയധം സ്‌നേഹിച്ചു. പാമരരായ വായനക്കാര്‍ മുതല്‍ മഹാപണ്ഡിതരും സമ്പന്നരും വരെ കവിയെ സ്‌നേഹിച്ചു, ആദരിച്ചു. കവിവാക്യങ്ങള്‍ ചുണ്ടില്‍ മൂളിനടന്നു. ഇന്നും രമണനിലെ വരികള്‍ കേള്‍ക്കുമ്പോള്‍ ഒരുവരിയെങ്കിലും ഏറ്റുചൊല്ലാന്‍ മലയാളിക്ക് കഴിയുന്നു. രമണനെ ഏറെ പ്രണയിച്ച, ചങ്ങമ്പുഴയെ ഏറെ ആദരിച്ച എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞുനിര്‍ത്തിയതിങ്ങനെയാണ്, ”ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു!”

രമണനു ശേഷം നിരവധി പുസ്തകങ്ങളെ മലയാളി നെഞ്ചേറ്റിയിട്ടുണ്ട്. പക്ഷേ, അതൊന്നും രമണനോളം ആവേശം വിതച്ചില്ല. തകഴിയുടെ ചമ്മീനും ബഷീറിന്റെ പാത്തുമ്മയുടെ ആടും പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥയും കേശവമേനോന്റെ നാം മുന്നോട്ടും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയും വികെഎന്നിന്റെ പയ്യന്‍കഥകളും എംടിയുടെ രണ്ടാമൂഴവും സുഗതകുമാരിയുടെ രാത്രിമഴയും കക്കാടിന്റെ സഫലമീയാത്രയും ഒഎന്‍വിയുടെ ഭൂമിക്ക് ഒരു ചരമഗീതവും ടി. പത്മനാഭന്റെ ഗൗരിയും തുടങ്ങി പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനംപോലെയും ബെന്യാമിന്റെ ആടുജീവിതം വരെയുള്ള രചനകള്‍ വായനക്കാരെ സൃഷ്ടിച്ചിട്ടുള്ളവയാണ്. പക്ഷേ, അവയൊന്നും രമണനോളം വായനയുടെ ചരിത്രമായിട്ടില്ല.

വായനയുടെ വസന്തം വിരിഞ്ഞകാലത്താണ് രമണന്‍ മലയാളത്തില്‍ തരംഗമായത്. രമണന്‍ വരുന്നതിനും മുന്നേതന്നെ വായനയെന്ന മഹാപ്രസ്ഥാനം മലയാളത്തില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ചങ്ങമ്പുഴയുടെ രമണനെത്തുന്നതിനും പത്തുകൊല്ലം മുന്നേ. വായനപ്രചരിപ്പിക്കാന്‍ ജീവിതം ഉഴുഞ്ഞുവച്ച മഹാനായ മനുഷ്യനാണ് അതിനു തുടക്കം കുറിച്ചത്. 1926ല്‍ നീലംപേരൂരില്‍ സനാതനധര്‍മ വായനശാല സ്ഥാപിച്ചു. വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എന്‍. പണിക്കരായിരുന്നു അതിനുമുന്നില്‍ നിന്നത്. മലയാളി നാളെ വായനാദിനമാചരിക്കുമ്പോള്‍ അത് പി.എന്‍. പണിക്കര്‍ക്കുള്ള ആദരവുകൂടിയാണ്. അദ്ദേഹത്തിന്റെ ചരമദിനത്തിലാണ് നമ്മള്‍ വായനാദിനം ആചരിക്കുന്നത്. കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍. പണിക്കരുടെ ശ്രമഫലമായാണ്.  

1945ല്‍ പണിക്കര്‍ മുന്‍കൈയെടുത്ത് അമ്പലപ്പുഴയില്‍ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാസംഘം രൂപീകരണയോഗം വിളിച്ചു ചേര്‍ത്തു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു. ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977ല്‍ കേരള ഗ്രന്ഥശാലാസംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാര്‍സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാപ്രചാരണ ജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. ആദ്യഘട്ടത്തില്‍ അദ്ദേഹം പുസ്തകങ്ങളുമായി വായനക്കാരന്റെ മുന്നിലേക്കെത്തി. ആവശ്യക്കാരന് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കി. പിന്നീടാണ് വായനക്കാര്‍ പുസ്തകങ്ങള്‍ തേടിവരാനുള്ള സാഹചര്യമൊരുക്കിയത്. വായിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അക്ഷരമറിയാത്തവനെ ആദ്യം അതുപഠിപ്പിക്കണം, പിന്നീടവന്‍ പുസ്തകം വായിക്കട്ടെ എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്.  

ഇന്നിപ്പോള്‍ മഹാമാരിയുടെ പകര്‍ച്ചാ കാലത്ത് അച്ചടിക്കടാലാസുകളും രോഗവാഹകരാകുമെന്ന ഭയമാണെങ്ങും. വായനക്കാര്‍ ഒന്നിച്ചുകൂടുന്ന വായനശാലകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ വായനാദിനം ആചരിക്കുന്നത്. രോഗപ്രതിരോധത്തിനായി അടച്ചിടലിന്റെ ആദ്യഘട്ടത്തിനുശേഷം വായനശാലകള്‍ തുറന്നപ്പോള്‍ പുസ്തകങ്ങളുടെ വരവുപോക്കിനും നിയന്ത്രണങ്ങളുണ്ടായി. വായനക്കാരില്‍നിന്ന് തിരിച്ചെത്തുന്ന പുസ്തകങ്ങള്‍ വായനശാലകളിലെ വലിയ ബാസ്‌കറ്റുകളില്‍ ആഴ്ചകളോളം ക്വാറന്റൈനില്‍ വിശ്രമിച്ചു. എങ്കിലും പ്രസാധകര്‍ പുസ്തകങ്ങള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനമൊരുക്കി. പുസ്തകങ്ങള്‍ കടലാസിലേറിയും ഡിജിറ്റലായും വീടുകളിലേക്കെത്തിയപ്പോള്‍ അടച്ചിടല്‍ക്കാലത്ത് വായന വളരുകയായിരുന്നു.  മലയാളത്തിലടക്കം പ്രമുഖ പ്രസാധകര്‍ക്കെല്ലാം ഓണ്‍ലൈനില്‍ ധാരാളം അംഗങ്ങളെ ലഭിച്ചു. രോഗത്തെ ഭയന്ന് വായനശാലകളും പുസ്തക കച്ചവടസ്ഥാപനങ്ങളും അടച്ചിടുമ്പോഴും വായന സമ്പന്നമാകുകയാണ്. വായനയുടെ ‘രമണീയമായ കാലത്ത്’ വായനക്കാരന്‍ പുസ്തകംതേടി നടന്നുവെങ്കില്‍ ആധുനികകാലത്ത് പുസ്തകങ്ങള്‍ വീട്ടിലേക്കെത്തുന്നു. പി.എന്‍. പണിക്കരോട് നന്ദിപറയാം, ഓരോ വീട്ടിലും ഗ്രന്ഥശാലകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനുള്ളിലെങ്കിലും രൂപപ്പെടുന്ന കാലമാണിത്.

Tags: വെള്ളിവെളിച്ചം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എണ്‍പതിലെത്തിയ ചലച്ചിത്രവിസ്മയം
Main Article

എണ്‍പതിലെത്തിയ ചലച്ചിത്രവിസ്മയം

അസഹിഷ്ണുക്കളുടെ കൂടാരം
Article

അസഹിഷ്ണുക്കളുടെ കൂടാരം

പുതിയ വാര്‍ത്തകള്‍

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി ഇന്ന്; നാണുവിനെ പുറത്താക്കിയേക്കും

ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി ഇന്ന്; നാണുവിനെ പുറത്താക്കിയേക്കും

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷനിലിട്ട കേസിലെ പ്രതിക്ക് നേരെ വധശ്രമം; ഗുണ്ടാ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷനിലിട്ട കേസിലെ പ്രതിക്ക് നേരെ വധശ്രമം; ഗുണ്ടാ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist