Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു

ഡാളസ് മെട്രോപ്ലെക്സിലെ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് എന്നീ മൂന്നു പ്രൊവിൻസുകൾ സംയുക്തമായി ആദിത്യമരുളിയ ക്യാമ്പ് സണ്ണിവെയിൽ മേയർ സജി ജോർജ് നില വിളക്ക് കത്തിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു.

Janmabhumi Online by Janmabhumi Online
Jun 17, 2021, 11:08 am IST
in US
FacebookTwitterWhatsAppTelegramLinkedinEmail

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും നേതൃത്വപാടവത്തിന്റെ തനതായ ശൈലി വിളിച്ചോതിയും അമേരിക്കയുടെ വിവിധ പ്രൊവിൻസുകളുടെ സഹകരണത്തോടെയും പര്യാവസാനിച്ചു.

ഡാളസ് മെട്രോപ്ലെക്സിലെ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് എന്നീ മൂന്നു പ്രൊവിൻസുകൾ സംയുക്തമായി ആദിത്യമരുളിയ ക്യാമ്പ് സണ്ണിവെയിൽ മേയർ സജി ജോർജ് നില വിളക്ക് കത്തിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു.നേതൃത്വ മേഖലയിൽ മലയാളികൾ വേൾഡ് മലയാളി കൗൺസിൽ പോലെയുള്ള ഗ്ലോബൽ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതോടൊപ്പം അമേരിക്കൻ പൊളിറ്റിക്കൽ രംഗത്തേക്ക് കാലുവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മേയർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതെ സമയം ഡബ്ല്യൂ. എം. സി. യുടെ പ്രവര്ത്തനങ്ങൾ അനുമോദനാർഹമാണെന്നു കേരളത്തിൽ അടുത്ത കാലത്തു പ്രത്യേകിച്ച് കോവിട് തുടങ്ങിയതിനു ശേഷം നടത്തിയ ഉദാരമായ ചാരിറ്റി പ്രവർത്തനങ്ങൾ  മേയർ സജി ജോർജ് അഭിനന്ദിച്ചു.

ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് പി. സി. മാത്യു, റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്ക്രട്ടറി പിന്റോ കണ്ണാമ്ബള്ളി, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൺ തലച്ചെല്ലൂർ, വൈസ് ചെയർമാൻ വികാസ് നെടുമ്പള്ളി, വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ളൈ, അസ്സോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു, പ്രെസിഡെന്റ് ജോമോൻ ഇടയാടി, സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് അനീഷ് ജോർജ്, നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തര്യൻ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, ട്രഷറർ സാബു യോഹന്നാൻ, ജോൺ അമേരിക്കൻ ബിൽഡേഴ്‌സ്, നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, വൈസ് ചെയർ പേഴ്സൺ ആൻസി തലച്ചെല്ലൂർ, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു, ജനറൽ സെക്രട്ടറി ജോർജ് വർഗീസ്, പ്രിയ ചെറിയാൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റീജിയണൽ പ്രസിഡന്റ് ശ്രീ സുധീർ നമ്പ്യാർ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. ലയനത്തിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനകം ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ കൈവരിച്ച നേട്ടങ്ങളെ പറ്റി ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധീർ നമ്പിയാരും ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അഡ്മിൻ വൈസ്വി പ്രസിഡന്റ്വ എൽദോ പീറ്ററും വിവരിക്കുകയുണ്ടായി.

കോവിഡ്  കാലത്തു ഫീഡ് അമേരിക്ക പ്രോഗ്രാമിലൂടെ 25000 മീൽസ് നൽകി, കൊട്ട് ദാനത്തിലൂടെ അനേകർക്ക് തണുപ്പ് കാലത്തു ആശ്വാസം ഏകി, സാമൂഹ്യ സേവനത്തിൽ പ്രസിഡന്റ് അവാർഡ് ദാനം റെക്കമെന്റ് ചെയ്യുവാനുള്ള അംഗീകാരം നേടി,  സിവിക് എൻഗേജ്മെന്റ്, സ്റ്റുഡന്റ് എൻഗേജ്മെന്റ് പ്ലാറ്റ്  ഫോം,  ബ്രിട്ടീഷ് കോളുമ്പിയ പ്രോവിന്സിന്റെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലജ് (ചേർത്തല),  ഫ്ലോറിഡ പ്രോവിന്സിന്റെ കരുണാലയം പദ്ധതി, തോപ്രാം കുടി അനാഥാലയ സഹായം, മുതലായി  അനേക കർമ്മ പരിപാടികൾ നടത്തിയതായും പറഞ്ഞൂ. കാനഡയുൾപ്പടെ  വിവിധ പ്രൊവിൻസുകളുടെ തുടക്കം വലിയ നേട്ടമായി ഇരുവരും എടുത്തു പറഞ്ഞു.   വേൾഡ്ശ മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വുമെൻസ്  ഒൺലി പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ഡോക്ടർ എലിസബത്ത് മാമ്മൻ പ്രസാദ്, മാലിനി നായർ എന്നിവരുടെ നേതൃത്വത്തിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക റീജിയൻ വിമൻസ് ഫോറം ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, ഉഷ ജോർജ്, മേരി ഫിലിപ്പ്, ഏലിയാമ്മ അപ്പുകുട്ടൻ, താരാ ഷാജൻ, സുനിത ഫ്ലവർഹിൽ, സ്മിത സോണി മുതലായവരുടെ നേതൃത്വത്തിൽ രൂപം കൊണ്ടതും  നേട്ടമായതായി ചൂണ്ടികാട്ടി. വേൾഡ് മലയാളി കൗൺസിൽ ഒരു സംഘടനക്കുപരി ഒരു പ്രസ്ഥാനമാണെന്നു പിന്റോയും വിവിധ പ്രൊവിൻസുകളുടെ കൂട്ടായ  സഹകരണത്തിന് പ്രതേകം നന്ദി പറയുന്നതായും സുധീറും പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ  സമൂഹത്തിനു നന്മ പകരുവാൻ നമുക്ക് കഴിയുകയുള്ളു എന്ന് ഫിലിപ്പ് തോമസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഗോപാല പിള്ള ഗ്ലോബൽ തലത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിച്ചു. കോഴിക്കോട് റീജിയണൽ കാൻസർ സെന്ററിൽ രോഗികളെ ശുശ്രുഷിക്കുവാൻ എത്തുന്നവർക്ക് താമസിക്കുന്നതിനുവേണ്ടി അഞ്ചു മുറികൾ പുതുതായി പണി കഴിപ്പിക്കുകയുണ്ടായി. തിരുവനതപുരം ജില്ലയിൽ കാട്ടാക്കട സബ്‌ഡിവിഷനിൽ വരുന്ന നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്ക്കും കുടുംബങ്ങൾക്കും മാസ്കുകളും സാനിറ്റിസറുകളും നൽകി (ന്യൂ യോർക്ക് പ്രൊവിൻസ്), തീരദേശ പ്രദേശങ്ങളിലെ നിർധനരായ സ്ത്രീകൾക്ക് വേണ്ടി 25 തയ്യൽ മിഷിനുകൾ നൽകുന്നതിന്റെ ഭാഗമായി അമേരിക്ക റീജിയൻ  5 തയ്യൽ മിഷ്യനുകൾ സംഭാവന ചെയ്തു. (നോർത്ത് ടെക്സസ് പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ആൻസി ചെറിയാൻ  ചടങ്ങിൽ വച്ച്തു തുക കൈ മാറി,), ചിറമേൽ അച്ഛന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠന സൗകര്യാര്ത്യം ചെയ്തുവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കു താങ്ങായി 25 ലക്ഷം രൂപ കൈമാറി. (ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി മുതലായവർ ഈ പ്രത്യേക ചാരിറ്റിക്കു നേതൃത്വം നൽകി.)  കോവിഡ് കാലത്തു ഗൾഫിൽ നിന്നും നാട്ടിലേക്കു ചാർട്ടർ ഫ്‌ലൈറ്റുകൾ അറേഞ്ച് ചെയ്തതായും  ഗോപല പിള്ള പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡന്റ്  പി. സി. മാത്യു നേതൃ  രംഗത്തു വേൾഡ് മലയാളി കൗൺസിലിൽ ഒരു ലീഡർ ഷിപ് ലാഡർ ഉണ്ടെന്നും പ്രൊവിൻസ്, റീജിയൻ, ഗ്ലോബൽ തലങ്ങളിൽ നേതൃത്വ ത്തിലേക്ക് പടി ചവിട്ടി കയറുവാൻ കഴിയുമെന്നും   ഡിസ്ട്രിക് 3 ൽ  ഗാർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ പ്രചോദനം നൽകിയത് ഡബ്ല്യൂ. എം. സി. യുടെ സിവിക് എൻഗേജ്മെന്റ് പ്രൊജക്റ്റ് ആണെന്നും പറഞ്ഞു. റീജിയന്റെ പരിപാടികളെ  പി. സി. മാത്യു അനുമോദിച്ചു.

മുൻ റീജിയൻ പ്രസിഡന്റ് ഏലിയാസ് പത്രോസ്, റീജിയൻ ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ, മുൻ ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ, ജോജി അലക്സാണ്ടർ, ജോർജ് ആൻഡ്രൂസ് (ഫൗണ്ടിങ് മെമ്പർ) മുതലായവർ പരിപാടികളിൽ പങ്കെടുത്തു ക്യാമ്പ് ധന്യമാക്കി.

വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുവാൻ പോകുന്ന സുവനീറിന്റെ ഫണ്ട് റൈസിംഗ് ഗോപാല പിള്ളൈ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ തലച്ചെല്ലൂരിന്‌  ആദ്യ പരസ്യം നൽകി കൊണ്ട് ഉൽഘാടനം ചെയ്തു.   സുവനീർ റിലീസിന്  സുവനീർ കമ്മിറ്റിയുടെ കോഓർഡിനേറ്റർ (റീജിയൻ വൈസ് ചെയർമാൻ) ഫിലിപ്പ് മാരേട്ട് അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെ നിസ്വാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.

ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് പ്രൊഫ. ജോയി പല്ലാട്ടുമാടത്തിന്റെ  നേതൃത്വത്തിൽ  നടത്തിവരുന്ന വരുന്ന “മധുരം  മലയാള” പഠന പ്രൊജക്റ്റ് മായി ബന്ധപ്പെട്ടു പ്രൊഫസർ രചിച്ച മലയാള പഠന പുസ്തകങ്ങൾ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു വിതരണം ചെയ്തു.

റീജിയൻ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, സന്തോഷ് ജോർജ്, അനിൽ അഗസ്റ്റിൻ, അജു വാരിക്കാട്  മുതലായവരോടൊപ്പം വിവിധ പ്രൊവിൻസ് ഭാരവാഹികൾ ടോറോണ്ടോ, ബ്രിട്ടീഷ് കോളുമ്പിയ, ന്യൂ യോർക്ക്, നോർത്ത് ജേഴ്സി, സൗത്ത് ജേഴ്സി, ഓൾ വിമൻസ്, ചിക്കാഗോ, ഒക്ലഹോമ, ഹൂസ്റ്റൺ, ഫ്ലോറിഡ,കാലിഫോർണിയ, ജോർജിയ, മെട്രോ ബോസ്റ്റൺ, എന്നിവടങ്ങളിൽ നിന്നും ക്യാമ്പിന്റെ വിജയത്തിനായി ആശംസകൾ അറിയിച്ചു, നൂറിലധികം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.

ആൻസി തലച്ചെല്ലൂർ ഈശ്വരഗാനം ആലപിച്ചു., ഡാളസ് പ്രൊവിൻസ് ചെയർമാൻ  അലക്സ് അലക്സാണ്ടർ സ്വാഗതം ആശംസിച്ചു.  സുകു വർഗീസ്, ഡോക്ടർ നിഷ, എന്നിവർ ആലപിച്ച ഗാനങ്ങൾ സദസിനു കർണാനന്ദമായി.  ജോൺസണും അൻസിയും പാടിയ യുഗ്മഗാനവും ,കുമാരി ദേവി നായരുടെ മനോഹരമായ നൃത്തവും സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റി.  പ്രിയ ചെറിയാൻ മാനേജ്‌മന്റ് സെറിമണിയും  ഷാനു രാജന്റെ നേതൃത്വത്തിൽ സന്തോഷ് എബ്രഹാം, നിതിൻ വർഗീസ് (റെഡ്സ്റ്റുഡിയോ പ്രൊഡക്ഷൻസ്) മുതലായവർ ഫോട്ടോഗ്രാഫി, ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ചുമതല നിർവഹിച്ചു .. ഡി.എഫ്.ഡബ്ലു പ്രൊവിൻസ് ജനറൽ സെക്രട്ടറി  ജോർജ് വർഗീസ് കൃതജ്ഞത പറഞ്ഞു.

Tags: americaMalayaliDallasWorld Malayali Council
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

US

അമേരിക്കയില്‍ അഞ്ചാംപനി പടരുന്നു; യുവഡോക്ടര്‍മാര്‍ കാണുന്നത് ഇതാദ്യം, രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികൾ

Kerala

പെരുന്നാള്‍ ആഘോഷത്തിന് പോകവെ മൈസൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

Main Article

ലോകത്തെ പുനഃസൃഷ്ടിക്കുന്ന ഭൗമരാഷ്‌ട്രീയ പ്രവണതകള്‍

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies