കവരത്തി: നാട്ടുകാരുടെ ഒരു അടി ഭൂമി പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കില്ലന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍. ലക്ഷദ്വീപ് വികസന അതോറിറ്റി നിയമം ഭൂവുടമകളുടെയും, പൊതുജനങ്ങളുടെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രം ആയിരിക്കും നടപ്പില്‍ വരുത്തുക. സര്‍ക്കാര്‍ പദ്ധതിക്കായി ഒരു സ്വകാര്യ വീടും പൊളിക്കില്ല. ആവശ്യമെങ്കില്‍ ഭൂവുടമകളില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയതിനു ശേഷം മാത്രം. പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും എല്ലാ പരാതികളും പരിഗണിക്കും. തന്നെ സന്ദര്‍ശിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം അധ്യക്ഷന്‍ സി അബ്ദുല്‍ ഖാദര്‍ ഹാജി, ഉപാധ്യക്ഷന്‍ കെ എന്‍ കാസ്മികോയ എന്നിവര്‍ക്ക് പ്രഫൂല്‍ പട്ടേല്‍ ഉറപ്പു നല്കി.
കവരത്തി, മിനിക്കോയ് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തല്‍,കവരത്തിയില്‍ നഴ്സിംഗ് കോളേജ്, കവരത്തിയില്‍ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മറൈന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയ്ക്കായി മിനിക്കോയില്‍ ഐഐടി എന്നിവയാണ് മുന്‍ഗണനാ പദ്ധതികള്‍
പ്രഖ്യാപിച്ച ടൂറിസം വിപുലീകരണം തുടരും. അഴിമതി തുടച്ചുനീക്കും. ടൂറിസ്റ്റ് സീസണ് തുറക്കുമ്പോള്‍ സ്പോര്‍ട്സില്‍ നിന്ന് പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ തിരിച്ച് എടുക്കും. സ്ഥിരം പോസ്റ്റില്‍ നിന്ന് ആരെയും പിരിച്ചു വിട്ടിട്ടില്ല. പരിസ്ഥിതി വാച്ചറുമാരെ ഒക്ടോബറില്‍ തിരിച്ചെടുക്കും.
തുടങ്ങിയ കാര്യങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് നല്‍കിയതായി സി അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: