റിയോ ഡി ജനീറോ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിന് ആതിഥേരായ ബ്രസീലും കരുത്തരായ കൊളംബിയയും നാളെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ബ്രസീലിന് പെറുവും കൊളംബിയയ്ക്ക് വെനസ്വേലയുമാണ് എതിരാളികള്‍. കൊളംബിയ-വെനസ്വേല കളി പുലര്‍ച്ചെ 2.30നും ബ്രസീല്‍-പെറു പോരാട്ടം രാവിലെ 5.30നുമാണ്.
ആദ്യ കളിയില്‍ വെനസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് കാനറില്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം നെയ്മറിന്റെ കാലുകളിലാണ് അവരുടെ പ്രതീക്ഷകള്‍. ആദ്യ കളിയില്‍ ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത നെയ്മര്‍ സൂപ്പര്‍ ഫോമിലാണെന്നത് കാനറികളുടെ തുടര്‍ച്ചയായ രണ്ടാം ജയത്തിന് പ്രതീക്ഷയേകും. ഗ്രൂപ്പില്‍ പെറുവിന്റെ ആദ്യ കളിയാണ് ഇത്. കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ചാമ്പ്യന്‍ഷിപ്പില്‍ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇറങ്ങുന്നത്.
ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കൊളംബിയ രണ്ടാം പോരിന് ഇറങ്ങുന്നത്. മിഗ്വേല്‍ ബോര്‍ജയും റാഫേല്‍ സാന്റോസുമാണ് മുന്നേറ്റനിരയില്‍ കൊളംബിയന്‍ ആക്രമണം മെനയുക. മധ്യനിരയില്‍ യുവാന്‍ ക്വാഡ്രാഡോയും എഡ്വിന് കാര്‍ഡോണയും കളി മെനയും. ആദ്യ കളിയില്‍ ബ്രസീലിനോട് തോറ്റ വെനസ്വേല ആദ്യ ജയം ലക്ഷ്യമിട്ടാണ് കൊളംബിയയ്ക്കെതിരെ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: